തരള ധരാ ഭ്രമണ രമണ താളം,
സർവ ചരാചര സഹജ ഭൂപാളം.
കാല നിയമ പ്രാണമയ പ്രമാണം,
കാല ഹരണ രഥ ചരണ പ്രയാണം.
.മാത്ര മുറുകിയൊരു തീവ്ര യത്നം,
യാത്ര കുറുകിയ ലഘു പ്രയത്നം.
പകലൊളി അനുദിനമാളിയണയണം,
പകലിരവുകളവ മാറി മാറിയണം.
ഇല പൊഴിയുമൊരു ശിശിരമതു തരണം,
ഇതൾ വിരിയും മധു മധുര നറു മണം.
കത്തിയുരുകിടും ഗ്രീഷ്മ വറുതിയും
കുത്തിയൊഴുകിടും വർഷക്കെടുതിയും
ഒത്തു വരുവതല്ലോ ജീവ പടുതി,
വ്യർത്ഥമതിൽ നിന്നൊരു വിടു വിടുതി

പിറവം തോംസൺ

By ivayana