ഇന്നൊരു തൈമരം നട്ടുനനച്ചാൽ
നാളെയതു തണൽമരമാകുമല്ലോ
പൂവിട്ടു കായിട്ടു നില്ക്കുന്ന തൈമരം
കണ്ണിനാനന്ദമായ് തീർന്നിടുന്നു.
മൂത്തുപഴുത്തുള്ള കായ്കനി തിന്നുവാൻ
ആമോദമോടെ കിളികളെത്തും.
ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനും
പാട്ടുപാടുന്നൊരു പൂങ്കുയിലും,
പന്തൽ വിരിച്ചൊരു പൂമരക്കൊമ്പത്ത്
കളകളം പാടിയിരിക്കുമല്ലോ!
കുട്ടിക്കുറുമ്പുകൾ കാട്ടുന്ന കുട്ടികൾ
കായ്കനി തിന്നുവാൻ നോക്കി നില്ക്കും
മൂളിവരുന്നൊരു കുഞ്ഞിളം തെന്നലും
പൂമരക്കൊമ്പിൽ തലോടി നില്ക്കും
ചുട്ടുപൊള്ളുന്നൊരു ദൂതലത്തിൽ
ഭൂമിക്കു തണലേകി നില്ക്കുവാനായ്,
നാളേക്കുവേണ്ടി നമുക്കോർത്തുവെക്കാൻ നാം,
ഇന്നൊരു തൈമരo നട്ടിടേണം.

സതി സുധാകരൻ

By ivayana