രചന : താനൂ ഒളശ്ശേരി ✍
തുള വിണ ആകാശവും,
നിലാവ് വാടി ഉണങ്ങിയ മാനവും’
മഴ മേഘങ്ങളാൽ മൂടപ്പെട്ട സങ്കടവും ……
ഇടവപാതിയുടെ നെഞ്ചിലേക്ക്
ഇററി വിഴുന്ന തണുത്ത കണ്ണീരും ……
ഓർമ്മയുടെ വേദന മായ്ച്ചു കളഞ്ഞ വിശപ്പും ,
മറവിയുടെ പുഞ്ചിരി മുഖം മൂടി
മൂഖ നൃത്തമാടുന്ന മിന്നലാട്ടവും …..
പരാജിതൻ ആദ്യം തലതാഴ്ത്തുന്നത്
ഭാര്യയുടെയും മക്കളുടെയും മുന്നിൽ ,
പിന്നിടവൻ…. കുടുബത്തിൻ്റെയും ,
അയൽവാസിയുടെയും നാട്ടുകാരുടെയും
മുന്നിൽ ഉടുതുണിയില്ലാത്ത നഗ്നശരിരം പ്രദർശിപ്പിച്ചു
തലതാഴ്ത്തിയുള്ള നിൽപ്പിൻ്റെ വേദനയിൽ ……
കിനാവുകരിഞ്ഞ ചിറകറ്റ പക്ഷിയെ പോലെ
വേടൻ്റെ അസ്ത്രത്തിൽ കിടന്നു പിടയവേ ……
ജീവനറ്റ പ്രാണൻ്റെ കണ്ണീരു വറ്റിയ
ഉപ്പ് കല്ലിൽ തലതല്ലി ചത്ത ആത്മാഭിമാനം
പാലായനം ചെയ്യാനും വയ്യാതെ,
മനസ് കറുത്തു പോയ ഇരുട്ടുള്ള രാത്രിയിൽ …..
കീഴാളൻ്റെ മുഷിഞ്ഞ മുഷ്ഠിക്കുള്ളിൽ
തലയറുത്ത ജീവിയെ പോലെ ഇഴഞ്ഞു നീങ്ങി …..
വറുതിയുടെ കാലത്ത് ലോകത്തെ ചേരിയിൽ
അഭയാർത്തികളായി ജീവിക്കാൻ വേണ്ടി
യാചിക്കുന്ന ജീവിതത്തിൽ തോറ്റ ,
എല്ലാ ബന്ധങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ട
സ്വന്തക്കാരും അയൽവാസികളും നാട്ടുകാരും
ഇല്ലാത്തവൻ്റെ പുതിയ മേച്ചിൽപുറം ഈ കീഴാള ജീവിതം ….
പാവങ്ങളെ കുറിച്ച് പാവക്കൂത്ത് നടത്തി
വിപ്ലവ വായാടികളുടെ നെഞ്ചിൽ
ഇനിയും പിറക്കാത്ത നീതിമാൻ്റെ
നെഞ്ച് പോട്ടുന്ന വേദനയിലൊഴുകന്നു
ജീവചവങ്ങളുടെ രുധിരം ചവച്ച കണ്ണീർ പുഴ …….
പുഞ്ചിരിക്കുന്നോർമ്മയിൽ കണ്ണിൽ
ആഴ്ന്നിറങ്ങിയ സ്വപ്നങ്ങൾക്ക് തീയിട്ട കാലമേ ….
ജീവിതം പുത്തുലഞ്ഞ കൊമ്പിൽ
മധുരം നുണയാതെ വൃദ്ധനായ മോഹഭഗങ്ങളെ ….
മത്സര പരീക്ഷയിൽ പിൻന്തിരിഞ്ഞോടിയ
മടിയനാം സത്യമേ …
ഭീരുവായി കാലത്തെ അതിജീവിക്കാനറിയാത്ത
വിഡ്ഡികളാം കീഴാളനാണു നീ …..?