( ചേർത്തല പട്ടണക്കാട് , പുതിയകാവ് -ദേവങ്കൽ ദേവസ്ഥാനം ദേശീയപാതയ്ക്കരികിൽ സ്ഥിതിചെയ്യുന്നു.)

പുതിയകാവിലമ്മെ കൈതൊഴുന്നേൻ
തിരുമുമ്പിൽ നിന്നു നമിച്ചിടുന്നു
പുതുമലർ മാല്യങ്ങൾ ചാർത്തിടുന്നു
പുതുമലരർച്ചന ചെയ്തിടുന്നു
ശ്രീ പരദേവതെ കാത്തീടണെ
ശ്രീപരമേശ്വരി സ്തുതിച്ചിടുന്നു
കരപ്പുറത്തംബികെ സർവ്വേശ്വരി
കാരുണ്യമെന്നും ചൊരിയേണമെ
നേർവഴിക്കെന്നും നയിച്ചീടണെ
നേർവരുംദോഷങ്ങൾ മാറ്റീടണെ
ചുറ്റമ്പലം വലം വച്ചീടുമ്പോൾ
കാർവണ്ടു കീർത്തനം പാടി വന്നു
അരയാലിലകളേറ്റു പാടി
കാവിൽ ഭഗവതി തൻ്റെ നാമം
ദേവങ്കൽ പോയി നമിച്ചു പിന്നെ
ദേവനു നിവേദ്യമേകി നിന്നു
കായാമ്പൂ വർണ്ണൻ്റെ കാൽച്ചുവട്ടിൽ
സാഷ്ടാംഗം വീണു നമസ്ക്കരിച്ചു
ശാസ്താങ്കൽ തന്നിലുമെത്തി ശേഷം
ശരണംവിളിച്ചു തൊഴുതു നിന്നു
എരിയുന്ന ജീവിതം ശോഭ തൂകാൻ
എള്ള്ദീപങ്ങൾ കൊളുത്തിവച്ചു
പിന്നെ മടങ്ങി വരുന്ന നേരം
അമ്മയെ ഭക്ത്യാ തൊഴുതു വീണ്ടും.

എം പി ശ്രീകുമാർ

By ivayana