രചന : സെഹ്‌റാൻ ✍
പൊടുന്നനെ
സെല്ലിന്റെ
ഭിത്തിയിലൊരു
കണ്ണാടി
വെളിവാകുന്നു.
ആകസ്മികം!
കണ്ണാടിയിൽ
എൻ്റെ
പഴയ ട്രക്ക്.
അതിന്റെ
ഒരുവശം
മഴയിൽ
നനഞ്ഞുകുതിർന്നും
മറുവശം
വെയിലിൽ
വിണ്ടടർന്നും.
പുകപിടിച്ച
മസ്തിഷ്കം പോൽ
ഉണങ്ങിയ
ഉദ്യാനം
ട്രക്കിൻപിറകിൽ.
ഉറങ്ങിയ
സ്മൃതികൾ.
കരുവാളിച്ച
ശലഭദേഹങ്ങൾ.
വഴിമറന്നുപോയ
വണ്ടുകൾ.
ഉദരങ്ങളില്ലാത്ത
പുൽച്ചാടികൾ.
പകലിൽ
തിളയ്ക്കുന്ന
നക്ഷത്രം.
വറ്റിവരണ്ട
തടാകം.
ഉറഞ്ഞുപോയ
തോണി.
ഏകാന്തതയുടെ
മുറിഞ്ഞ പങ്കായം.
ട്രക്കിന്റെ
നനഞ്ഞുകുതിർന്ന
സീറ്റിൽ
ജിബ്രാൻ.
നനഞ്ഞ
മുടിയിഴകൾ.
നനഞ്ഞ
കവിത.
അലയുന്ന
കവിത…
ട്രക്കിന്റെ
ഉഷ്ണിച്ചുരുകിയ
സീറ്റിൽ
ബോർഹസ്.
ചുണ്ടിൽ
എരിയുന്ന പൈപ്പ്.
എരിയുന്ന കഥ.
ഉരുകുന്ന കഥ.
ഉരുകുന്ന
മസ്തിഷ്കം.
കഥകൾ
വിയർക്കുന്നു.
മണ്ണിൽ
പൊഴിയുന്നു.
ആവിയാകുന്നു.
ശൂന്യമാകുന്നു.
കണ്ണാടിയുടെ
അങ്ങേയറ്റത്ത്
അതായെൻ
പ്രണയിനി.
എവിടെ ജിബ്രാൻ ?
എവിടെ ബോർഹസ് ?
ട്രക്ക്…?
ഇല്ല.
അവൾ മാത്രം!
പതിവുപോലെ
ഇക്കുറിയുമവളോട്
ഞാനെൻ പ്രണയം
ചൊല്ലാനൊരുമ്പെടും.
പരാജയപ്പെടും.
🟫