ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വെറുമൊരു എട്ടാം തരക്കാരൻ ആരോരുമറിയാതെ ചെന്നെയിലേക്ക് നാട് വിടുക. സിനിമയ്ക്ക് കഥ എഴുതി വിറ്റ് പണം ഉണ്ടാക്കുക. വലിയൊരു പണക്കാരനായി കാലങ്ങൾ കഴിഞ്ഞ് സ്വൊന്തം നാട്ടിലേക്ക് ഒരു ഹീറോ ആയി തിരിച്ചു വരിക..
എന്നാലും … ഇങ്ങനെയുമുണ്ടോ ആത്മവിശ്വാസം..
ഓർമ ചിത്രങ്ങൾക്ക് ഒരു ഇടക്കാല വിരാമം വന്നതിന് ശേഷം. ഓർമ്മകളെ ഇത്രയധികം കുത്തി പൊക്കിയ ഒരു സംഭവം വേറെയില്ല.. പത്തനംതിട്ടക്കാരൻ ആദിത്യ യുടെ .. ആ ഉദ്യമം.. പാളി പോയെങ്കിലും ആ.. ആത്മ ധൈര്യം അംഗീകരിക്കാതെ വയ്യ..
പണ്ട് നമ്മളൊക്കെ എന്തോരം പേടിച്ചാണ് ആരുമറിയാതെ നാടുവിടലെന്ന പ്രതിഭാസത്തെ നോക്കി കണ്ടത്.


ഒന്നാമതായി കയ്യിലുള്ള പൈസ നീർന്നാൽ .. ആരും ജോലിയൊന്നും തന്നില്ലെങ്കിൽ പള്ള നിറക്കാൻ എന്ത് ചെയ്യും..പള്ള – അതാണ് മുഖ്യം.. അത് മാത്രമാണ്.. ബാക്കി എന്തും അഡ്ജസ്റ്റ് ചെയ്യാം അന്നൊക്കെ വീട്ടിൽ വീട്ടുകാരോട് കെറുവിച്ച് രണ്ട് നേരം തിന്നാതെയിരുന്നാൽ. മൂനാം നേരം അമ്മയുടെ വിളി പുറത്ത് ..അടുക്കള പുറത്ത് കാതോർതിരിക്കും നല്ലൊരു വെയില് കൊള്ളാൻ പോലും ആ വതില്ലാത്തവൻ. മൂന് നേരം പട്ടിണി കിടന്നാൽ “മരിച്ചു പോകും”.
അല്ലേലും നാട് വിട്ട് അന്ന്യ നാട്ടിൽ ചെന്നാൽ എന്ത് ജോലി നമുക്ക് ചെയ്യാൻ പറ്റും. ഹോട്ടലിൽ ചായ ഗ്ലാസും പ്ലേറ്റും കഴുകുന്ന ജോലി.. അതും ആര് തരും . ഇന്നേവരെ ഒരാളോടും നേരാംവണ്ണം നാല് വർത്തമാനം പറയാനറിയാതെ പി ന്നിലോട്ട് വലിയുന്നവൻ..
ഭീതിയോടെ ആണെങ്കിലും അന്നൊക്കെ നാടുവിടൽ വാർത്തകൾ മാസത്തിൽ ഒന്ന് വീതമെങ്കിലും ചെവിയിലെത്താറുണ്ട്.. ചിലർ ആരോടൊക്കെയോ പിണങ്ങിയും ശംണ്ട കൂടിയും ഉറ്റവരെയും കൂടപിറപ്പുകളെയും കരയിപ്പിച്ച്.. ഭാഗ്യം പരീക്ഷിച്ച് ആരുമറിയാതെ..ഒറ്റ മുങ്ങൽ…എത്ര സങ്കടകരമാണ് ..പത്തിലെ റിസൾട്ട് വരുന്നതിന് മുന്നിലും പിന്നിലുമായി നാട് വിട്ടവർ കുറേയുണ്ട്.


വളളിലെ വീട്ടിലെ സുദു ഏട്ടൻ.രാവിലെ പത്തിലെ റിസൾട്ട് അറിയാൻ പോയിട്ട് മണി പതിനൊന്നായി.. പന്ത്രണ്ടായി ഒന്ന് രണ്ട് മൂന് നാലായി..വീട്ടിൽ തിരിച്ചെത്താണ്ടായി..വേവലാതിയായി വീട്ടുകാർ കോലായീലിരുന്ന് കൂട്ടകരച്ചിലായി.. നാട്ടുകാർ പരക്കം പാഞ്ഞു എത്താവുന്ന കുംടുംബ വീടുകളിലേക്കെല്ലാം ആളെ വിട്ടു..
പാവം സുദുഏട്ടൻ.. മൂലാം പറമ്പിൽ സ്ഥിരം കളിക്കാർ എത്തിപെടാത്ത നേരങ്ങളിൽ.വീടിന് മുന്നിലെ കർക്കിടക മാവിന്റെ തണലിലെ പൊടിമണ്ണിൽവീണ തളിരിലും കരിയിലകളിലും വീണ് ഉരുണ്ട് മറിഞ്ഞ് സത്യനും പ്രേംനസീറും കളിക്കാൻ..പൊടി മണ്ണിൽ കുളിക്കാൻ.. ഇനി സുദു ഏട്ടൻ ഇല്ലേ?..
സുദുഏട്ടന്റെ വീടിന്റെ മുന്നിലേ കോലായിൽ കൂട്ട കരച്ചിൽ ഉയരുമ്പോൾ. എന്റെ വീടിന്റെ കോലായിലിരുന്ന് ഞാൻ ദുഃഖം കടിച്ചമർത്തി
മണി ആറും കഴിഞ്ഞ് ഇരുൾ മൂടി വരുന്ന നേരം എന്റെ വീട്ടിലിരുന്ന് മാത്രം കാണാൻ കഴിയുന്ന സുദു ഏട്ടന്റെ വിടിന്റെ പിന്നിെലെ അടുക്കള വാതിൽ കയറുന്ന വഴിയിലൂടെ സുദുഏട്ടന്റെ അവശനായ രൂപം ഓടി തളർന്ന് വരുന്നത് ഞാൻ മാത്രമേ കണ്ടുള്ളു…


എന്നാൽ നിമിഷങ്ങൾ പിന്നെയും പിന്നിട്ടിട്ടും മുൻ കോലായിലെ കൂട്ട വിലാപത്തിന് വിരാമമായില്ല.. ഇനി ആ വന്നത് സുദു ഏട്ടൻ അല്ലേ?.. സംശയനിവാരണത്തിനായി ഞാൻ ആ വിലാപങ്ങൾക്ക് അരികിലേക്ക് ശര വേഗത്തിൽ കുതിച്ചെത്തി ..
പത്തിലും,ഇപ്പോൾ നാട് വിട്ടതിലും … തോറ്റതിന്റെ ജാള്യതയും മറക്കാൻ പിന്നിലൂടെ പതുങ്ങി വന്ന് അക കോലായിലെ മരക്കോണി കയറി മേലെ കിടപ്പ് മുറിയിൽ പുതപ്പിട്ട് മൂടി കമിഴ്ന്ന് കിടന്നു സുദു ഏട്ടൻ .. ഭാഗ്യത്തിന് ഞാൻ ചെന്നില്ലായിരുന്നു എങ്കിൽ മുന്നിലെ കോലായിലെ ഏങ്ങലടികൾ എത്രനേരം തുടർന്നേനെ .. “എന്റെ സുദു മോനോ … സർവരും ഒന്നിച്ചുള്ളചട പടാ മരകോണി കയറലും, ഉഛസ്ഥായിയിലുള്ള കൂട്ട വിലാപവും ഇന്നും കാതിൽ മുഴങ്ങുന്നു..
റിസൾട്ട് അറിഞ്ഞ സുദു ഏട്ടൻ തൊക്കിലങ്ങാടി ടൗണിൽ നിന്നും കർണാടക ഭാഗത്തേക്കുള്ള ബസ്സിൽ കയറി,കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ വരെയെത്തി.. അതിർത്തിയിലെ പുഴയും കറുത്ത കാടും.. കീരാം കീരികളുടെ കാതടപ്പിക്കുന്ന നെലോളിയും..കണ്ടും കേട്ടും പകച്ചു പോയി.. അൽപ നേരം ചുറ്റി തിരിഞ്ഞ് നാല് മണിക്കുള്ള തലശ്ശേരി ബസ്സിൽ തിരികേ പോനു …
നാട് വിടൽ ഭീകരമാണ്.. സങ്കടകരമാണ്


മുംബെ മൽവാണി ഒന്നാം നമ്പറിലെ സഹ മുറിക്കാരൻ.. കാട്ടാകട ക്കാരൻ വിജയൻ ഭായ് .. ഭായിയുടെ അച്ഛനുമായി ശണ്ഡ കൂടി ചെറുപ്പത്തിലേ ബോംബയിലെക്ക് നാട് വിട്ടതാണ്.. മുപ്പത്തി അഞ്ചാം വയസിൽ ആദ്യമായ്.. ഒറ്റത്തടിയായി നാട്ടിലേക്ക് തിരികെ ചെന്നു.. സ്വൊന്തം വീടിന് മുന്നിലൂടെ നാട്ടുകാർക്കും വീട്ടുകാർക്കും പിടി കൊടുക്കാതെ ഒരു അന്യനെ പോലെ നടന്നു .. കോലായിൽ ഇരിക്കുന്ന സ്വൊന്തം അച്ഛനെ പാതിയടച്ച കണ്ണിലൂടെ ഒരു മിന്നായത്തിന് കണ്ടു..പതറിപ്പോയ കാലുകൾക് വശത്തേക്ക് തിരിഞ്ഞ് വീട്ടിന്റെ കോണി കയറാനള്ള ത്രാണി ഉണ്ടായില്ല.. നാട്ടിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ ഒരു സ്ഥലത്തും സ്റ്റോപ്പിടാതെ ആ ആരുമായും ഒരക്ഷരം ഉരിയാടാതെ ബോംബേക്ക് തിരികെ പോന്നു… വിജയൻ ഭായ് യുടെ അത്ര മെച്ചമല്ലാത്ത സാമ്പത്തിക സ്ഥിതി കാരണം നാട്ടിൽ ആരെയും ഫെയ്സ് ചെയ്യാൻ ഭായിക്ക് തോനിയില്ല..
നാടുവിടൽ ഭീകരമാണ്..


സംങ്കടകരമാണ് ദുർബല മനസുകൾക്ക് ആലോചിക്കാനേ ആവതില്ല
കുണ്ടുള്ള വീട്ടിലെ ..കൂട്ടുകാർ സ്റ്റേഹത്തോടെ.. ബെഞ്ചാപ്പൻ എന്ന് വിളിക്കുന്ന വിജ്യാപ്പൻ.. ബെൻസിന്റെ കുണാണ്ടറായ അച്ചന്റെ വണ്ടിപണിയിലെ നാട്ടിലെ വലം കൈ …
അയൽവാസി.. വീരാജ്പേട്ടയിലെ വയലേലകളും കുടകിലെ ഓറഞ്ച് പാടങ്ങളും ടാറ്റാ 1210 D യിൽ കലക്കി കുടിച്ചവൻ.. വിജ്യാപ്പന് ഗോണി കുപ്പയും
ബ്രഹ്മഗിരിയുടെ മലമടക്കുകളും എല്ലാം പാൽ പായസം പോലെ..
അന്ന് വിജ്യാപ്പൻ പേട്ടപുല്ല് വണ്ടി പൂക്കോട് ഒതുക്കി വെച്ച് വീട്ടിലെക്ക് നടന്നു വരുന്ന വഴി ലക്ഷ്മണാട്ടന്റെ വീട്ടിൽ നിന്ന് സുനി ചെക്കന്റെ അതി ദയനീയമായ തേങ്ങൽ കേൾക്കുന്നു കൂടെ ലക്ഷുണാട്ടന്റെ അതി ഭീകര അലർച്ചയും.. “പിടിയെടാ ഇത് പിടിയെടാ”..കയ്യിൽ നിവർത്തിപിടിച്ച നൂറിന്റെ മൂന് നോട്ടുകൾ നീട്ടി മകനോട് അത് വാങ്ങാൻ ആക്രോശിക്കുകയാണ് “ഇതും വങ്ങി എങ്ങോട്ടെങ്കിലും നാട് വിട്ടോ.. ഇന്ന് മുതൽ നിന്നെ ഈ നാട്ടിൽ കണ്ടു പോകരുത് “… 1983.85 ലെ 300 രൂപ അന്നൊരു ചെറിയ തുകയല്ല ..വാസു ഏട്ടന്റെ കടയിൽ അന്നൊരു ഉണ്ടക്കായക്ക് 30 പൈസ.. ഒരു ഉറുപ്പികക്ക് മത്തി മൂന്..

എത്ര അടി കൊണ്ടാലും ഞാൻ നന്നാവിലെന്ന് ഏകദേശ ബോധ്യം വന്ന അഛന്റെ അറ്റ കൈക്കുള്ള നാട് കടത്തൽ പ്രയോഗത്തിൽ..ഞാനാകെ പതറിപോയി ….അടിയുടെ വേദനയിൽ ഉണ്ടാകുന്ന തരം കരച്ചിലല്ല,,മാനഹാനി മൂലമുണ്ടാകുന്ന കരച്ചിൽ ..
ഇടവഴിയേ പോകമ്പോൾ അച്ചൻ വീട്ടിൽ ഉണ്ടെങ്കിൽ മാത്രം അച്ഛനെ കോണിക്ക് വിളിച്ച് വരുത്തി ഗോണി കുപ്പയിലെ വിശേഷങ്ങൾ പറഞ്ഞ് പോകാറുള്ള വിജ്യാപ്പൻ,…വൈവിധ്യമാർന്ന ദീനവും അസാധാരണവുമായ കരച്ചിൽ കേട്ട് അന്ന് ലക്ഷുണാട്ടന്റെ വീടിന്റെ കോണി വേവലാതിയിൽ കയറി കോലായി പടിയിൽ കുതിച്ച് വന്ന് സഡൻ ബ്രേക്കിട്ടു..


അച്ചൻ വീണ്ടും അലറുന്നു… ” ഇത് വാങ്ങിക്ക് എന്നിട്ട് എങ്ങോട്ടെങ്കിലും രക്ഷപെട്ടോ… ഇനി ഞാൻ അടിച്ചാൽ നീ ചത്ത് പോകും” മിന്നലേറ്റപോലെ നിന്ന വിജ്യാപ്പന്റെ മുഖത്തെ സ്ഥിരം ചിരി മാഞ്ഞ് സംങ്കടം വന്നു .. അഞ്ചിൽ ആകെ പ്രതീക്ഷയുളെളാരു ആൺ തരി … അതിനോട് ഇങ്ങനെ പെരുമാറാൻ മാത്രം ഇവനെന്തു ചെയ്തെന്നാ?.. 😍 അതൊന്നും ആരും ചോദിച്ചേക്കല്ലെ… സത്യായും മറന്നു… ഇതെന്തോ ചെറിയൊരു കേസായിരിക്കും അതാണ് മറന്നത്
ഒരു തന്ത്രപരമായ ഇടപെടലിലൂടെ വിജ്യാപ്പൻ അച്ഛന്റെ മൂഡ് മറ്റി മറിച്ചു..
” സുനീ പൈസ വാങ്ങിക്ക്..നാളത്തെ ഗോണികുപ്പ ട്രിപ്പിന് കൂടെ കൂട്ടാം..സുനീ പണം വാങ്ങി കീശയിലിട് കിട്ടിയത് ബോണസ് “
വിജ്യാപ്പന്റെ സ്വതസിദ്ധ പുഞ്ചിരിയോടെയുള്ള ആ നീക്കത്തിൽ അച്ഛനിലെ ക്രോധം തണുത്തുപോയി.. തൽമാത്രയിൽ ചിരികളാൽ കൊരുത്ത് പതിയെ സന്ദർഭം ഗോണികുപ്പയിലെ വിശേഷങ്ങളിലേക്ക് വഴിമാറി.. ദൈവദൂതനായി വന്ന വിജ്യാപ്പനെ സ്തുതിച്ച് ഞാൻ അടുക്കള ഭാഗത്തേക്ക് പിൻവലിഞ്ഞു..
അല്ലേലും പഴയ വണ്ടി പണിക്കാർക്ക് നാട് വിടെലൊക്കെ ഒരു പൂവ് പറിക്കുന്ന പോലെയല്ലേ.. അതും പത്തും പന്ത്രണ്ടും മക്കളുള്ള പഴമക്കാരുടെ കാലത്ത്.. പുതു തലമുറയുടെ മനോവ്യഥകളെ കുറിച്ച് അവർക്ക് എന്തറിയാം..
അച്ഛനും വിജ്യാപ്പനും …
ഒരുപാട് ഓർമ്മ പൂകൾ വാരിവിതറി തിരിച്ചു വരാത്ത ലോകത്തിലേക്ക്.. എന്നേ നാട് വിട്ടവർ…
അവരുടെ ആത്മാക്കൾക്ക് നിത്യ ശാന്തി നേർന്ന് ഒരു പിടി ഓർമ്മ പൂക്കൾ!


സുനിൽ പൂക്കോട്

By ivayana