രചന : രാജീവ് ചേമഞ്ചേരി✍
രക്തം തിളയ്ക്കും പ്രായത്തിൽ….
രണഭൂമിയിൽ യുദ്ധം ചെയ്കേ!
ഏകനായ് മണ്ണിലകപ്പെട്ട വേളയിൽ….
എവിടെ നിന്നറിയാതെ രക്തം ചിന്തി!
കഷ്ടത നടമാടും ജനതയ്ക്കായ്-
കാലങ്ങളേറെ പലതും ചെയ്തു!
ആത്മസുഖവും ഫലവും നോക്കാതെ –
ആത്മാർപ്പണം ലക്ഷ്യമായി!
കൂട്ടമായ് വന്നൊരു ഉന്തും തള്ളിലും –
കൂടെയുള്ളതിലൊരുവൻ വീണു!
രക്തപ്പുഴയിൽ പിടയുമീ മർത്യൻ-
രാവും പകലും കാണാതെ പോയി?
രണഭൂമിയിലേകനായ് നിന്നപ്പോൾ –
രാഷ്ട്രീയത്തടവെന്ന മുദ്ര നല്കി!
തടവറയൊരുപാട് മാറി മാറി-ഇന്ന്
തടവിൽ നിന്നും പരോൾ കിട്ടി!
മുപ്പതാണ്ടിൻ്റെ ചരിത്രങ്ങൾ കഥയായ്!
മലയാള മണ്ണിലേക്കൊഴുകി വന്നു.
തളരാതെ ജീവിതവിജയക്കൊടിയേന്തി-
താങ്ങായ് നില്ക്കുന്ന മകളെയും കണ്ടു!
കായംകുളം കൊച്ചുണ്ണിയേപ്പോൽ
കരയുന്നോർക്ക് നന്മകൾ വിതറി!
കുട്ടനാടൻ കൊച്ചുണ്ണിയായി
കാരാഗൃഹത്തിൻ്റെ പടിവാതിലിൽ …