എന്തു കാണ്മതും സുന്ദരം
മന്ദഹാസം ചൊരിയുന്നതും സുന്ദരം.
എന്തുകാര്യമോർത്തിരിക്കുമ്പോഴും
പിന്തിരിയാതിരിക്കു
ന്നത്
അതിസുന്ദരം.
അന്ധകാരത്തിൽതാരജാലങ്ങൾ
എന്തിനോ ദൂരെ
കൺചിമ്മി
നിൽക്കുന്നതും
സുന്ദരം.
അന്തമില്ലാതെ എന്തിനോ വീണ്ടും
നീണ്ടു നീണ്ടുപോകുന്നു ചിന്തകൾ….
സ്വന്തമാക്കുമെന്ന് പ്രതീക്ഷയോടെയാരോ,
പന്തയം
വയ്ക്കുന്നു?
നമ്മളിന്നെത്ര നേരം
അന്തരീക്ഷം നോക്കി നില്ക്കുന്നതും സുന്ദരം.
എന്തിനാരോ കണ്ണുപൊത്തി
മാടി വിളിക്കുന്നത്?
എന്തിനാരോ മുമ്പിലെത്തി
എന്നെ
വാഴ്ത്തുന്നത്?
എങ്കിലുമാരോ
പിന്നിലൂടെ പതുങ്ങി നടക്കിലും,
പിന്മടങ്ങീടുന്ന എൻ്റെ മനസ്സ്
ഒളിഞ്ഞു നോക്കുന്നതോ?
വെന്തു തീരാത്തൊരു ചന്ദന
ചിതപോൽ
എന്തുകാണ്മതും
സുന്ദരം.
എന്തൊരാശ്ചര്യം? മനസ്സിനെ
പിന്തുടരുകയാണ് വീണ്ടും.
നിന്നെയോർത്ത് സങ്കല്പചിത്രമെഴുതുമ്പോൾ,
എന്തു കാണ്മതും സുന്ദരം.
അന്ധകാരത്തിന്റെ നേർക്കെ നടന്നപ്പോൾ
നേരിയ വെളിച്ചത്തിൽ
കണ്ടതും സുന്ദരം.
കാലിൽ കൊണ്ട തെല്ലാം
കൂർത്ത മുള്ളുകളാണെങ്കിലും,
എന്തിനേറെ പറയുന്നു
ഇത്രയേറെ സൗന്ദര്യമേകിയതാര് ……???

കല്ലിയൂർ വിശ്വംഭരൻ

By ivayana