രചന : രാജീവ് ചേമഞ്ചേരി✍
അച്ഛനെ ഓർക്കുന്നു ഞാൻ….. ( 3 )
അരികിലിപ്പോഴും ഗന്ധമറിയുന്നു….
അച്ഛൻ്റെ അധ്വാനമറിയുന്നു……
അരികിലിപ്പോഴും ഗന്ധമറിയുന്നു….
അച്ഛൻ്റെ അധ്വാനമറിയുന്നു…..
അകതാരിലെന്നുമച്ഛൻ്റെ ശാസന…
അറിയാവഴിയിലെ സാരഥിയായി-
അകതാരിലെന്നുമച്ഛൻ്റെ ശാസന…
അറിയാവഴിയിലെ സാരഥിയായി-
അച്ഛനെ ഓർക്കുന്നു ഞാൻ….. ( 3 )
കൈവിരൾ തുമ്പ് ചേർത്ത് പിടിക്കേ…
കുഞ്ഞായിരുന്ന ഞാൻ നടക്കാൻ പഠിച്ചു!
കുന്നോളം സ്വപ്നം കാണുവാനായി-
കഥകളൊരുപാട് ചൊല്ലിയെന്നച്ഛൻ……
കരളിൽ ചിരിതൂകി നില്ക്കയായ്…… എന്നും
കരളിൽ ചിരിതൂകി നില്ക്കയായ്
കാലിടറുമ്പോൾ വിഘ്നമകറ്റീടാൻ….
കാലാൾ തലവാനായ് മാറുമെന്നച്ഛൻ!
കദനമൊഴുകുന്ന ഹൃദയവീണയിൽ-
കരുണതൻ വാക്ക് മഴ രാഗമാക്കുന്നു!
കരുണാനിധിയുടെ താരാട്ടുണർന്നു …. എൻ
കരുണാനിധിയുടെ താരാട്ടുണർന്നു ……