രചന : ബിനു. ആർ.✍
നിനക്കറിയാത്ത കാര്യങ്ങൾ പലതുണ്ട്
നിനച്ചിരിക്കാത്തതെല്ലാം ആ മതിലിനുമപ്പുറം,
കുറേ കാണാക്കയങ്ങളെല്ലാം കാത്തിരിപ്പുണ്ട്
അവയിലെല്ലാംനാനാജാതിഭൂതഗണങ്ങളുണ്ട്,
മതം ജാതി വർണവെറികൾവർഗ്ഗീയതകൾ
വർണ്ണപ്പകിട്ടേറിയ രാഷ്ട്രീയക്കോമരങ്ങൾ,
ചിലമ്പിട്ടാടുന്നധിനിവേശങ്ങളഴിമതികൾ
പടപൊരുതുന്ന പട്ടിണിക്കോലങ്ങൾ,
ഉഴറിപ്പായുന്ന കാണാക്കിനാവുകൾ
കൺനിറയുംമധുരിക്കുംകാണാക്കാഴ്ചകൾ,
കണ്ടുമതിമറക്കാൻ വർണ്ണനിറങ്ങൾ
ആലോലംപാടും പട്ടങ്ങൾ,
അവയുടെ നൂലുകളുമായ് കാതോരംപാടും
നിറഞ്ഞ സ്വപ്‌നങ്ങളുമായാടിത്തിമിർക്കും,
കാഞ്ചന മൊഞ്ചത്തികളും അവരുടെ
സന്തോഷത്തിൻ കൺകോണുകളും,
മതിലിനപ്പുറംകാൺമൂയെൻമനതാരിൽ
ചിന്നിച്ചിതറിക്കാൻവന്നമഹാമാരികളെയല്ലാം,
പുകച്ചു പുറത്തുചാടിച്ചു തൂത്തെറിയാൻ
പുതിയ മരുന്നുകളുമായി നിൽക്കുന്നൂ,
ആയുർവേദത്തിൻ അധിനായാകന്മാർ
ദയാവായ്പ്പിൻ മാന്യതയേറുംദേവതുല്യർ.
0