കാലം നിറച്ച കനിവിന്റെ നീർത്തട
മുറവകാണാതെ വരണ്ടങ്ങുപോയതും
ആശകൾ മേലോട്ടുയർത്തിയി ജീവിതം,,
പാടെയാസഹ്യ മായ് തീർത്തിടുമ്പോൾ,,
മുന്ജന്മസുകൃതമായ് കയ് വന്ന
പ്രണയസാഫല്യവുമതിൻ,,, പിന്നിലെ
കയ്പുമറിഞ്ഞു നാം നീങ്ങവേ,,
ജീവിത യാത്ര തൻ ദുരിതപടവുക
ളൊന്നായിയൊരുമിച്ചു താണ്ടിയ നാളുകൾ,,,,
നീ തന്ന നോവുകൾക്കിടയിലൊളിച്ചിരിക്കുമൊരിത്തിരി
നന്മ തൻ കണികയെ,,, വേറെടുത്തെൻ
ഹൃദയത്തിലേറ്റി ഞാൻ,,
പാതിരാകാറ്റിൻ ദിശ മാറിയെൻ
ജാലകവാതിൽ തട്ടി യടച്ചു കൊണ്ടി
വഴി മാരുതൻ മെല്ലെക്കടന്നു പോയ്‌
ആശതൻ കുഞ്ഞു മതില് പണിതു ഞാൻ,,,
നിൻ ഹൃദയത്തിൽ പരന്നൊരാ കടും നിഴലുകൾ,
പതിയെ മായ്ച്ചു കളഞ്ഞതും,,
ഇനിയും പുലരികൾ പൂമണം വീശിയി,,
പൂമുഖ വാതിൽ ക്കൽ വന്നെത്തി നോക്കവേ,,,
കരിനിഴൽ മാഞ്ഞു തെളിഞ്ഞ സായം സന്ധ്യയും,,,,
തെളിവാർന്ന വാനവും,,,,
തെളിയും താരക കൂട്ടവും,,,
ഇനിയും നമുക്കുസ്വന്തമെന്നോർമയിൽ,,
കൊഴിയും ദിനരാത്രമതൊക്കെയും
നിശ്ശേഷമി ഹൃദയത്തിൽ നിന്നങ്ങ ടർന്നു പോകട്ടെ,,,,
നനയട്ടെ,,, കുളിർത്തു പെയ്യുമി മഴയിൽ
മണ്ണും മനസ്സും തെളിഞ്ഞൊഴുകുമി,,
കുഞ്ഞരുവിയിൽ ഞാൻ നീന്തി
തുഴഞ്ഞു കര കാണാതെയലയട്ടെ ജീവൻ,,,
തുടിപ്പകലും വരെയും,

By ivayana