അറിയാതേ… ഞാനറിയാതെ
വാർന്നൊഴുകും മിഴികൾ തുടക്കാതേ..
അറിയാതേ.. ഞാനറിയാതെ
വാർന്നൊഴുകും മിഴികൾ തുടക്കാതെ..
ഗ്രീഷ്മവും വസന്തവും എല്ലാ ഹൃതുക്കളും
എന്നിൽനിന്നകലുവതറിയാതേ…
അറിയാതേ ഞാ..നറിയാതെ..
ഹൃദയത്തിനുള്ളിൽ നീ തീർത്ത മണിയറ
ക്കുള്ളിൽ പ്രിയമോടെ എല്ലാമൊരുക്കി..
ഹൃദയത്തിനുള്ളിൽ നീ തീർത്തമണിയറ
ക്കുള്ളിൽ പ്രിയമോടെ എല്ലാമൊരുക്കി..
നീയും നിന്നുടെ സ്നേഹവുമെന്നിൽ
പകർന്നതും മറക്കുവാൻ കഴിയാതേ.,
കഴിയാതേ… മറക്കാൻ കഴിയാതേ…
അറിയാതേ.. ഞാനറിയാതെ
വാർന്നൊഴുകും മിഴികൾ തുടക്കാതെ..
അറിയാതേ.. ഞാനറിയാതെ
വാർന്നൊഴുകും മിഴികൾ തുടക്കാതെ..
ഹൃതുഭേദങ്ങളി ലേറേ മധുരമാം
വസന്തം ഭൂവിൽ വിടരും നേരം..
ഹൃതുഭേദങ്ങളി ലേറേ മധുരമാം
വസന്തം ഭൂവിൽ വിടരും നേരം
പൂക്കുംമരങ്ങളിൽനിന്നുതിരുംദളമായ്
തീർന്നതുമോർക്കുവാൻ കഴിയാതേ..
കഴിയാതേ…ഓർക്കാൻ കഴിയാതേ..
അറിയാതേ.. ഞാനറിയാതെ
വാർന്നൊഴുകും മിഴികൾ തുടക്കാതെ..
അറിയാതേ.. ഞാനറിയാതെ
വാർന്നൊഴുകും മിഴികൾ തുടക്കാതെ
ഗ്രീഷ്മവും വസന്തവുമെല്ലാ ഹൃതുക്കളും
എന്നിൽ നിന്നകലുവതറിയാതെ..
അറിയാതേ ഞാ..നറിയാതെ..

എസ് കെ കൊപ്രാപുര

By ivayana