സംഗീത സദസ്സിലെ നർത്തകിയാണ്
എന്റെ സന്ധ്യയിൽ സമസ്തം വിളമ്പുന്നത്..
എങ്കിലുമെനിക്ക് ഇന്ന് പരിഭവം മാത്രമേയുള്ളൂ. ..
അതിഥിയായി വന്ന് വിസ്മയം തീർത്ത നർത്തകീ….
നീ എനിക്ക് എന്നും സുധയായിരുന്നു.
അസ്ത്രം ഏറ്റു പിടയുന്ന പക്ഷിതൻ ഉള്ളിലെ വേദന
എന്തെന്നറിയാത്ത അന്ധകാരത്തിന്റെ നയനം ആണ് നിനക്ക്…
എങ്കിലും ഞാൻ നിന്റെ കാലൊച്ച കേൾക്കാൻ കൊതിച്ചുപോയി..
എന്റെ ജന്മ്മം നിനക്കുവേണ്ടി വച്ച ചേതനയാണ് …
നിൻ സൗന്ദര്യം എന്റെ താമരപൊയ്കയിൽ
വിരിഞ്ഞ അംബുജം പോലെ..
തുളസി തളിരിന്റെ ഗന്ധം
എന്നിൽ പടർത്തിയ നീ
എന്നും എന്റെ മകരന്ദം ആയിരിക്കും.
എത്രയോ ദിനങ്ങൾ നീയെന്ന താരകത്തെ
നോക്കി ഞാൻ കിടന്നൂ സഖി..
സുരേഷ് പാങ്ങോട്