രചന : ജീ ആർ കവിയൂർ✍
ഞാനോരു മലയാളി
മറുനാടന്‍ മലയാളി
നാടോടി മലയാളി
നാണവും മനവും
നാട്ടില്‍ വിട്ടുവന്നവന്‍
നേടിയെടുക്കുവാന്‍
നട്ടല്ലു വളക്കുന്നവന്‍
ഞാനോരു മലയാളി
മറുനാടന്‍ മലയാളി
നാടോടി മലയാളി
മറു ഭാഷ പറയുന്നവന്‍
മറ്റാരും കേള്‍ക്കാതെ
മനസ്സിനുള്ളിലോതുക്കി
മലയാളത്തെ ലാളിക്കും
ഞാനോരു മലയാളി
മറുനാടന്‍ മലയാളി
നാടോടി മലയാളി
വിയര്‍പ്പു ഇറ്റിച്ചു കഴിയും തൊഴിലാളി
വിശ്വാസത്തിന്‍ തേരാളി
വിശ്വ വിജയത്തിന്‍ പങ്കാളി
മാനവ സ്നേഹത്തിന്‍ മുതലാളി
ഞാനോരു മലയാളി
മറുനാടന്‍ മലയാളി
നാടോടി മലയാളി
വേദനകള്‍ തന്‍ പാണ്ഡവും പേറി
കടമകള്‍ കണക്കും പേറി
കദനത്തിന്‍ നോവും പേറി
കത്തിയമാരും മുന്‍മ്പായി
തിരികെ വരുമ്പോള്‍
തിരിച്ചെന്നു മറു നാട്ടിലേക്കെന്നു
കേള്‍വി കേട്ട് ഞെട്ടുന്ന മലയാളി
ഞാനോരു മലയാളി
മറുനാടന്‍ മലയാളി
നാടോടി മലയാളി