രചന : മംഗളൻ. എസ് കുണ്ടറ✍
കാറ്റ് മുട്ടി വിളിക്കണ്, കതക് തുറക്കണ്
കാറ്റ് കാതിൽ മൂളണ്.. പ്രണയം!
കാറ്റ് നിൻ്റെ ദൂതുമായെൻ
കാതിൽ വന്ന് ചൊന്നതൊക്കെ
കാത്തുകാത്തിരുന്ന നിൻ്റെ പ്രണയം!
കാതരയെൻ പ്രിയതമയുടെ പ്രണയം..!
കാത് കോരിത്തരിക്കണ്
കരള് കുളിരണിയണ്
കേട്ടതെത്ര സുന്ദരം, മധുരം..
കേൾക്കാൻ കൊതിച്ച ദൂത് പ്രണയം!
കാലമെത്ര മുന്നേയെൻ്റെ
കാതരയെ താലി ചാർത്തി
കാതമെത്ര ദൂരെ വന്നുഞാൻ..
കരളിൽ പതിഞ്ഞു നിൻ്റെ പ്രണയം!
കാതരയിന്നകലെയാണെന്നാകിലും
കാറ്റുവന്നു ചൊന്നു നിൻ്റെ പ്രണയം
കാതരേ നിൻ സ്നേഹദൂത് പ്രണയം
കാറ്റുചൊന്നതൊക്കെയെത്ര മധുരം!
കാറ്റേയെൻ സ്നേഹദൂത് ചൊല്ലൂമോ?
‘കാത്തുവെച്ചിട്ടുണ്ട് സ്നേഹ ചുംബനം.’