സയാമീസ് ഇരട്ടകളെ പോലെ ഒരു ഉടലായ് നിന്നു നാം ……
കുടുബം എൻ്റെ മാറിലൊട്ടി പിടിച്ചതറുത്തു മാറ്റി
അണുക്കളായി പിരിഞ്ഞിട്ടും …..
പിരിയാതെ നിന്നെൻ്റെ ഉറ്റതോഴി…..
നിയ്യും പിരിഞ്ഞു പോവാൻ പോവുകയാണോ എൻ്റെ സഖി ,
എകനായി ഈ പാരിൽ ഞാൻ ആർക്കു വേണ്ടി കാത്തിരിക്കുന്നു.
മക്കൾ നമ്മളെ വിട്ടു പോയതുപോലെ നമ്മളും
വീട്ടിൽ നിന്നുയിറങ്ങിവന്നതതെന്തിനായിരുന്നു.
സ്വതന്ത്രം തേടി സ്നേഹവള്ളി മുറിച്ചു നമ്മുടെ
ഹൃദയഭൂമിയിൽ നാം നട്ട മുല്ലക്ക് മണം ഇല്ലല്ലോ പെണ്ണേ …
പുരുഷനായി പിറന്ന ലജ്ജയിൽ നിന്നെ കാത്തു പോരാൻ
കരുത്തില്ലാത്തതിനാലോ പെന്നേ നീ തിരിച്ചുനിൻ്റെ കുടുംബത്തിലേക്ക് നടക്കുന്നത് ..
പിരിഞ്ഞു പോവണം നാം മരണത്തിലെന്ന് ഉറപ്പിച്ച നാളുകളിൽ ….
നമ്മൾകണ്ട സ്വപ്നങ്ങളെല്ലാം ജീവിതത്തിൻ്റെ വ്യാർത്ഥതകളായതിൽ പിന്നെ,
കാഴ്ചകൾ വരണ്ടു മരുഭൂമിയായതിൽ പിന്നെ ഒരാനന്ദ ബാഷ്പം ഇറ്റിവിഴാതെയായി …
ബന്ധങ്ങൾ ബന്ധനത്തിലാക്കിയ ചങ്ങലപ്പൊട്ടിച്ച വിപ്ലവകാരികൾ
നമ്മളിന്ന് പിന്നോട്ട് നടന്ന് നടന്ന് …
സ്വാമി പറഞ്ഞ ഭ്രാന്താലയം പുനരാവിഷ്ക്കരിക്കുകയോ നമ്മൾ ……
പൂർവ്വികർ പരസ്പരം പിരിഞ്ഞു നിന്ന ഐത്വം
നമ്മെ ഉടലോടെ പിരിച്ചു നിർത്തും എന്നറിഞ്ഞിട്ടും
നീ നിൻ്റെ ദൈവത്തിലൊക്കും ഞാൻ എൻ്റെ ദൈവത്തിലേക്കും
തിരിഞ്ഞു നടക്കും കാലം …
നിനക്ക് പോവാൻ മറ്റെരിടമുണ്ട് എനിക്കും ….
ശ്യൂനതയുടെ നിശബ്ദതയിൽ പിറവിയെടുത്ത
ആദ്യ കരച്ചിലിൻ്റെ കുഞ്ഞുകാലിട്ടടിച്ച ….
അമ്മതൻ മാറിടം പോലെ ,
ജീവിതം ചെന്നവസാനിക്കുന്ന നിഗുഡതയുടെ ശ്മശാനത്തിൽ
സയാമീസ് ഇരട്ടകളെ പോലെ ശാന്തമായിയുറങ്ങാൻ കൂടെ വരുന്നോ നീ ….?

By ivayana