അക്ഷയമാകുമറിവുണർന്നീടുവാ-
നക്ഷരബോധമുദിച്ചുയർന്നീടണം.
അറിവിൻ്റെ മുത്തുകൾ വാരിയെടുക്കുവാ-
നക്ഷരസാഗരം തന്നെയാണുത്തമം.

ലക്ഷ്യങ്ങളോരോന്നു വെട്ടിപ്പിടിക്കുവാ-
നക്ഷരം ഖഡ്ഗമായ് കൈയിലുണ്ടാവണം.
ഗ്രന്ഥങ്ങളോടു നാം സൗഹൃദം കൂടണം
അക്ഷരസ്നേഹികളായ് വളർന്നീടണം.

അറിവിന്റെ പോളകളോരോന്നടർത്തണം
അക്ഷരത്തേൻക്കണമെന്നും നുകരണം.
ആറ്റിക്കുറിക്കിയ വാക്കുകളൊക്കയും
ജ്വാലയായെങ്ങും പടർന്നുജ്ജ്വലിക്കണം.

ലക്ഷണമൊത്ത കവിത തീർത്തീടുവാ-
നക്ഷരപ്പൂക്കളെ വാരിപ്പുണരണം.
ചിന്തകളൊക്കയുമുള്ളിൽ നിറച്ചിടാ-
നെപ്പൊഴും പുസ്തകം കൂടെയുണ്ടാവണം.

By ivayana