ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന് …കുട്ടികളോട് ലൈംഗികാസക്തി ഉള്ള ധാരാളം പേര്‍ ഇപ്പോള്‍ ഓണ്‍ലൈനുകളില്‍ സജീവമാണെന്നും അതിനാല്‍ ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്നും പഠനത്തില്‍ പറയുന്നു.

ഇത് സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചത്. കോവിഡ് പ്രതിരോധത്തിനായി രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതില്‍ 95 ശതമാനം വര്‍ധനവാണ് ഉണ്ടായത്. മാര്‍ച്ച് 24 മുതല്‍ 26 വരെയുള്ള സമയത്താണ് 95 ശതമാനം വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വളരെ ഗൗരവമേറിയ വിഷയമാണിതെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള ചില സൈറ്റുകളുടെ ലിങ്കുകള്‍ ലഭ്യമാണെന്നാണ് ബലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാന്‍ കഴിയും.

By ivayana