നിൻ മൊഴിയും മിഴിയും
ചേർന്നു തിളങ്ങി നിലാവിൽ
കനവോ നിനവോ അറിയാതെ
ഞാൻ മയങ്ങി പോയി
കരളിൽ കരുതിയ പ്രണയ
തേൻ കണമിറ്റു വീണു ചിതറി
നിൻ മുഖകാന്തിയില്ലാമലിഞ്ഞു
ചേർന്നല്ലോ സഖി
നീ അകന്നപ്പോൾ തന്നകന്ന
നോവോ വിരഹം
നാം പങ്കുവച്ച അധര മധുരമിന്നും
കവിതയായി മാറുന്നുവോ..
പാടാനറിയാത്തയെന്നെ നീ
ഒരു പാട്ടുകാരനാക്കിയില്ലേ
മനസ്സിൽ നിന്നും നൃത്തമാടാതേ
വേഗമിങ്ങു വന്നീടുക ..!!
തുമ്പൂച്ചിരി പടർന്നു
നിലാവിന്റെ നിറം പകർന്നു
പാൽ പ്രഥമനിൽ തേങ്ങാപ്പാലിൽ
ഓണം മധുരം തരുന്നല്ലോ
മിഴികളിൽ തിളങ്ങി
തിരുവാതിരകളിയുടെ ലഹാരാനുഭൂതി
കണ്ടു കരളിൽ മത്താപ്പൂപൂത്തിരി കത്തി
ഇടഞ്ചിൽ പഞ്ചാരി മേളം മുഴങ്ങി
മനസ്സ് പുലികളിതുടങ്ങി
ശുഭ്രരാത്രി പറയാനൊരുങ്ങി
കർക്കിടകുളിരതാ നിൽക്കുന്നു
ചിങ്ങം പുലരാൻ നേരത്തും
കൊണ്ടൊരു സ്വപ്നം
കുളിർനിലാവ് പെയ്യും നേരത്തു
നിന്നോർമ്മകൾ നെയ്യുമെൻ മനസ്സിൽ
മൊട്ടിട്ട ചിത്രങ്ങൾക്ക് ചിറകുവച്ചു
നീയറിയാതെ സ്വപ്നങ്ങൾ തോറും
തത്തികളിച്ചുവല്ലോ പിന്നെയാ
മൃദുവാർന്ന ചുണ്ടുകൾ
ചുംബനങ്ങൾക്കു മുതിരുന്നു
മിഴികൾ താനേ തുറന്നു
ഇരുളും ഞാനും മാത്രമായ്
പ്രണയം വഴിയും നിമിഷങ്ങളിൽ
വിരഹം തുളുമ്പിയിയ മിഴികൾ
ചുണ്ടോളമെത്തിയപ്പോൾ
ഉപ്പിൻ രുചിയെന്നറിഞ്ഞു
മനസ്സിൽ കൂട് കൂട്ടും നിന്റെ
നെഞ്ചിന് മിടിപ്പേറിവന്നു ..!!
രചന : ജീ ആർ കവിയൂർ
ആലാപനം : മധു നമ്പ്യാർ