രചന : ശിഹാബുദ്ദീൻ✍
വായനതേനും
വയമ്പുമാകീടണം
വയോജനത്തിനല്ല
വാഴും മാനവനാകം
വിദൃതൻ പ്രഥമ
വികസിത കുസുമം
വാടാതെ മിഴി മങ്ങാതെ
വാഴിച്ചീടണം നീ
വിടരുംമൊട്ടുകൾ
വിദൃയെ പുണരും കുരുന്നുകൾ
വെറുക്കാതെ
വായിച്ചു വളർന്നാൽ
വാടിയിൽ
വാടാവാസനപൂവാകാം
വീറോടെ
വായ്ത്താരിയായ്
വിളക്കായ്
വെയ്ക്കണം വായന നീ
വാഴുന്നൊർ നൽകും
വായനാഗൃഹങ്ങളെ
വലയംചെയ്യും
വണ്ടായ് മുരളണം നീ
വായ്മൂടി
വേവും
വൃജ്ഞന കറികൾക്കെന്നുരസം
വായിനു സ്വരതാള മഞ്ജരി നീ
വാത്മീകത്തിൽ
വെറുതെ വാഴാതെ
വടവൃക്ഷതണലിൽ
വരിക വരിക വരിക നീ
വഞ്ചിയിലേറി
വീറോടെ തുഴയുക
വീചികൾ മുറിച്ച്
വാനമനം തുറക്കുവോളം നീ
വായനയാം അപ്സരസ്സില്ലാതെ
വിദ്യാ ദേവി ചാരത്ത്
വരില്ല വരില്ല വരില്ല
വരണ്ട മാനമായ്
വാനമനം കേഴും
വൈകാതെ പുണരുക
വായാൽ
വികസിത പുസ്തങ്ങളെ
വണ്ടായ് നുകരുക
വഴിയും തുള്ളികൾ നുകരുക നീ…..