പുസ്തകമെന്റെ മസ്തിഷ്കമതിൽ
വാസ്തവലോകം കാണിച്ചുതരും
വസ്തുതയെല്ലാം വരച്ചുകാട്ടും
ദുഃസ്ഥിതിയെത്രമേൽ വന്നീടിലും.

നേരം പോയി മമ നേരും പോയി
കരകാണാതെയുഴലും നേരം
കരളിൽവിടരും പൂവുകൾപോൽ
അറിവിൻ സാന്ത്വന സ്പർശമേകും.

ഉയരെയുയരെ വിശ്വമിതിൽ
വളരുവാൻ നമ്മൾ ശാശ്വതമായ്
കരളിൽ കാഞ്ചന ദീപവുമായ്
ഇരുളു താണ്ടീടാം, സ്വപ്നംകാണാം.

വിജ്ഞാന ദീപ്തിയാൽ വിസ്മയത്താൽ
വിജയരത്നങ്ങൾ വിളമ്പീടാം
പുസ്തകങ്ങളുടെ പുണ്യലോക-
പുരോഗമനവും കണ്ടു പോകാം.

വേദന മാറ്റിയും ചേതനയാൽ
പാവനലോകത്ത് പാർത്തീടുവാൻ
സാധനംചെയ്യുകയിൽ പുസ്തകത്താൽ
സുഭഗ സംസ്കൃതി പാട്ടിലാക്കാം.

തോമസ് കാവാലം

By ivayana