ചിന്തകളിൽ പലപ്പോഴുമന്തരമുണ്ടാകാം
വന്നവഴിയും അന്തരമുള്ളതായിടാം
ചിലപ്പോൾ ചിന്തകൾ ഒരേ നേർരേഖയിൽ
ചരിക്കാതെനിമ്നോന്നതമായും വരാം.

ഹൃത്തടങ്ങൾ ചിന്താശൂന്യതയിൽ വൃത്തിഹീനമെങ്കിൽ
ഹൃദയത്തിൽ പ്രേമം കൊഴിഞ്ഞുപോകാം!
സത്ചിന്തകളിൽ ഔന്നത്യംനേടിയാൽ പരമാനന്ദമുണ്ടാകും
ദുഷ്ചിന്തകൾ ചിതറിത്തെറിച്ചാൽദുഃഖവുമുണ്ടായിവരും..!

മാനസേശ്വരിയിൽ വിശ്വാസം കൊഴിഞ്ഞുപോകെ
മാനസികങ്ങളിൽ വിക്ഷോഭങ്ങളുണ്ടാകാം
ജീവിതം തുടരാനാവില്ലെന്ന ചിന്തയാൽ
ഇരുഹൃദയങ്ങളിൽ അന്തരം വന്നുചേരാം.

അകന്നിരിക്കുമ്പോൾ ചിലപ്പോൾ പ്രണയമുണ്ടാകാം
ചിലനീക്കിയിരുപ്പുകൾ തോന്ന്യവാസങ്ങളെന്നു സ്വയമറിയവെ,
വീണ്ടുംഅടുക്കണമെന്നനിലയുയരാം.
ചില വിട്ടുവീഴ്ചകളിൽ മലർസുഗന്ധംപോൽ
പ്രണയം മനസ്സിന്റെ മായികാലോകത്തു വിരാജിക്കാം.

ചിന്തകളിൽ മോഹകല്ലോലിനി നിറഞ്ഞാൽ
ചുറ്റുമുള്ളവരെല്ലാം ചെന്താമരാഷനാകും
സത്ചിന്തകൾ സമാനചിന്തകളാകുമ്പോൾ
ഉജ്ജ്വലിക്കും മൺചിരാതിലെ ദീപനാളം പോൽ
സന്മാർഗം മുമ്പിൽ തെളിഞ്ഞു വരും.

By ivayana