രചന : പി.ഹരികുമാർ✍
യാത്രികൻ,ഞാൻ—-വിശ്വൻ.
പരുക്കൻ പാറ,യുരുണ്ടൊഴുക്കിൽ
മെരുങ്ങി,മൃദുത്വമാർന്നുരുളൻ,
വെൺ മിനുസ സ്വത്വമായ്,
മുൻമുറിയിലലസ താലത്തിൽ
അലങ്കാര കുതുകമായ്,വിശ്രമമവിശ്രമം——
2
ഞാൻ കവിതയെഴുതുന്നു.
അല്ലല്ലെന്നെയെഴുതുന്നു—-കവിത;
കാരപ്പഴത്തിൻ്റെയൊത്തിരി ചവർപ്പും,
പാകപ്പഴത്തിൻ്റെയിത്തിരി ചൊടിപ്പും.
ആരോരുമോരാത്തതതൊഴുക്കുന്നു
ഞാനറ്റ്ലാൻറിക്കിൽ;
കരിമീൻ രുചിയായവിടെയെത്തിക്കുവാൻ.
വേണമതിനൊരു സുനാമി,
ആർക്കറിയാം,
വേറിട്ടറിയാതവണ്ണം മാഞ്ഞെന്നുമായിടാം,
കട്ടിയുപ്പിലെൻ്റെയിത്തിരി മാധുരി—–
ചെളിമണ്ണിൽനിന്നെത്രയോ കാതമുയരെ,
പടുത്തു ഞാനെന്തിനെൻ മഴവിൽ മുൻമുറി?!
———