പുറം പൂച്ചില്‍
അടയാളപ്പെടുന്നവന്‍
മലയാളിയെങ്കില്‍
ഭരിക്കുന്നവരെയും
പ്രതികരിക്കുന്നവരേയും
കണ്ണടച്ച് വിശ്വസിക്കുക,
വേറെ മാര്‍ഗമില്ല ..!
ഇല്ലെങ്കില്‍ കുനിച്ചു നിര്‍ത്തി
ഓശാന പാടും..!!
കുമാരനാശാനെ
അടിച്ചു മാറ്റും ..!!
അറ്റം ചെത്തി ഉപ്പിലിടും..!
പൊന്‍ കുരിശൊന്നു
നെഞ്ചത്ത്‌ കുത്തും..!!
ഓമും ചന്ദ്രനും കുരിശും
വരച്ചുചേര്‍ത്തു
മതേതരത്വം ചൊല്ലും..!!
പിന്നെ,
അടക്കിപ്പിടിച്ചു സംസാരിക്കും
ഒന്നൂതി വീര്‍പ്പിച്ചാല്‍ മതി
ആ നായ്ക്കള്‍ നമ്മള്‍ പറയുന്നിടത്ത്
കുരയ്ക്കും.!!
നന്ദിയുള്ളവരാ..
തീറ്റികൊടുത്തു തുടലിട്ടാല്‍ മാത്രം മതി..!
കൊടികള്‍ക്ക് കീഴെ
തൊണ്ട പൊട്ടുന്ന ഉച്ചത്തില്‍
അവര്‍ സിന്ദാബാദ് വിളിക്കും..
അറിയില്ലേ,
സമയമില്ലാത്തവരാണവര്‍..!!
ചിന്താശക്തി നഷ്ടപ്പെട്ടവര്‍..!!
അഞ്ചാണ്ട് കൂടുമ്പോള്‍
ചൂണ്ടുവിരല്‍ നീട്ടുന്നവര്‍..
ശേഷമുള്ള ദിവസങ്ങളില്‍
ജീവിതം കാണുന്നവര്‍..!!
നമുക്ക്
എന്ത് അപ്പൂപ്പൻതാടിയും
കാണിക്കാം..
പേടിക്കാന്‍ ഇല്ലെന്നെ..
അതിനു തെളിവല്ലേ..
ഞാനിപ്പോഴും
ഈ കസേരയില്‍ ഇരിക്കുന്നത്..!!
ബ ബ ബബ …ബബ..
പുറം പൂച്ചില്‍
അടയാളപ്പെടുന്നവന്‍
മലയാളിയെങ്കില്‍,
ഭരിക്കുന്നവരെയും
പ്രതികരിക്കുന്നവരേയും,
കണ്ണടച്ച് വിശ്വസിക്കുക,
വേറെ മാര്‍ഗമില്ല ..!

റോയ് കെ ഗോപാൽ

By ivayana