രചന : സതി സുധാകരൻ പൊന്നുരുന്നി ✍
ചുട്ടു പഴുത്തിട്ടു ഭൂമി കരഞ്ഞപ്പോൾ
വരുണദേവൻ ഒരു വരം കൊടുത്തു.
ആവോളം മഴപെയ്തു ഭൂമിക്കു കുളിരേകി
മഴമേഘമേ നീ തിരികെ വരു.
മണവാട്ടി പോലെ നാണം കുണുങ്ങി
മഴമേഘം പനിനീർ തളിച്ചു വന്നു.
തട്ടത്താൽ മുഖം മൂടി നാണിച്ചു നിന്നവൾ
ചാറ്റൽ മഴയായ് പെയ്തിറങ്ങി.
കാറ്റിനെ മാറോടു ചേർത്തുപിടിച്ചവൾ
മാമരക്കൊമ്പിലും ഊയലാടി.
ഒരു തുള്ളിക്കൊരുകുട മെന്നപോലെ
കോരിച്ചൊരിഞ്ഞവൾ നാട്ടിലാകെ…
റോഡേത്,തോടേതെന്നറിയാത്ത മാതിരി
വെള്ളവും തുള്ളിക്കളിച്ചൊഴുകി.
മണവാട്ടി പോലെ നാണിച്ചു വന്നവൾ
രാക്ഷസിയേപ്പോൾ ആർത്തലച്ചു.
ചുട്ടുപൊള്ളുന്നൊരു ചൂടും ശമിപ്പിച്ച്
ഭൂമിയും വെള്ളത്തിലാണ്ടു പോയി.
നെട്ടോട്ടമോടുന്നു മാനുഷ ജന്മങ്ങൾ
പച്ചത്തുരുത്തൊന്നു കാണുവാനായ്
എല്ലാം പണം കൊണ്ടു നേടാമെന്നാരും കൊതിക്കേണ്ട
ഭൂമി മാതാവിനെ കാത്തിടേണം.