മനതാരിൽ കുളിർകാറ്റുവീശുന്നിടം
മലർവാടി പോലുള്ളൊരു നല്ല ഗ്രാമം
കരിമ്പനക്കൂട്ടം കാറ്റിലുലഞ്ഞാടും
കരിമ്പുപോലാടും ഈറ്റക്കുട്ടങ്ങളും!

കരിമ്പനയോലയാൽ പായകൾനെയ്യും
കരവിരുതാൽ ഇറ്റക്കൊട്ടകൾ നെയ്യും
പരമ്പരാഗത തൊഴിൽ ചെയ്യും നിത്യം
പരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിക്കും!

പകലന്തിയോളം പണിയെടുത്താലും
പശിയടക്കാൻ മുട്ടും മുത്തശ്ശിമാരും
പഴഞ്ചരെന്നോരെ ആരു വിളിച്ചാലും
പരമ്പരത്തൊഴിലൊട്ട് വെടിയില്ലാരും!

പതിർ മാറ്റും മുറങ്ങളും വട്ടികളും..
പണ്ടുനെല്ലളക്കുന്ന കൂലിക്കൊട്ടയും
പനയോലപ്പായും പരമ്പു മുണ്ടാക്കും
പലവട്ടിക്കൊട്ടകളീറ്റയാൽ നെയ്യും!

പരിസ്ഥിതി സംരക്ഷണത്തിനായി നാം
പരിസരം വൃത്തിയായ് കാത്തുസൂക്ഷിക്കാം
പലതരം പ്ലാസ്റ്റിക്കുല്പന്നങ്ങൾ മാറ്റാം
പകരം പാരമ്പര്യവസ്തുക്കൾ വാങ്ങാം.

By ivayana