രാഗരശ്മികൾ തഴുകിയ
പഴയ കുളിർമണത്തേരേറി
അറിവിൻ അമൃതം നുകരാൻ
പിടഞ്ഞെത്തിയ ദിനങ്ങളിതാ
ഉണർന്നെത്തുന്നു വീണ്ടും
‘കേരളവർമ്മ’ നടയിൽ നിനച്ചിടാതെ
കൂട്ടുചേർന്നുല്ലസിയ്ക്കാം നമുക്ക്
ജൂലൈമാസ പതിന്നാലിൻ
പകലന്തികൾ നിറയെ
പങ്കിടാം പുഴപോലൊഴുകിയ
മധുപുരണ്ട പുരാണവികൃതികൾ
കരളിൻ തളരാത്ത ജീവസ്വരങ്ങളും
കരുതേണമുള്ളിൽ സഹജരേ
വിളങ്ങും ഓർമ്മശൈലത്തിൻ
മടിയിലും തൊടിയിലും നിറഞ്ഞാടി
മനംനിറയെ പെയ്തൊഴുകിയ
അനർഘ നിമിഷത്തിൻ
മതിപ്പും കുതിപ്പും കുരവകളും
മലരമ്പൻ ഒരുങ്ങിയെത്തും
മയിൽ‌പ്പീലി കാവടിയിൽ
പനിനീർപൂ കാന്തിയുമായ്
പഴയ മേള-താളങ്ങളോടെ
പറയരുതിതാരോടും ഈ മങ്ങിയ
ഋതുവിലുണരുമെൻ
പകൽക്കിനാവുകളെ വെറുതെ.
പുളകങ്ങളാം കുമിളകൾ
സഫലമായ് നിറഞ്ഞുവിരിയും
കലാലയഹൃദയചാരെ
അണിഞ്ഞൊഴുകിയെത്തണം
ഉദയസൂര്യൻ ഉണരും മുൻപേ
സകലരും ഉന്മേഷതിലകവുമായ്.

ജയരാജ്‌ പുതുമഠം

By ivayana