കുനിച്ചു നിർത്തി ഉടലും
വലിച്ചു കീറി വെറുമൊരു
മത്തി എന്നാക്ഷേപിച്ചത്
മറന്നു നിങ്ങൾ കേഴുന്നോ!

വരച്ചു കീറി പോരാഞ്ഞല്ലോ
കുഴച്ചു വെച്ചൊരു ഉപ്പും മുളകും
പുറമേ പുരട്ടിപുകയും തീയിൽ
എണ്ണച്ചട്ടിയിൽ പുറങ്ങൾ രണ്ടും
പൊള്ളിച്ചു രസിച്ചു തിന്നതുമോർക്കേണം

ചെറുതാമിവനുടെ എല്ലും തോലും
ചവച്ചു തിന്നു ഏമ്പക്കം വിട്ടതും
തലയുടെ ബാക്കി പരുവം വല്ലതും
ഉണ്ടെങ്കിൽ ചിരിച്ചു നീട്ടി വലി
ച്ചെറിഞ്ഞു കൊടുത്തു പൂച്ചക്കും!

നെഗളിപ്പോടെ ലക്ഷ്മണരേഖ കടന്നു
നടന്നൊരു കാലം ഓർക്കാനിപ്പൊൾ
അയ്യോ പാവം വല്ലാണ്ടിങ്ങനെ
വയ്യാതായിപ്പോയോ മനുജാ!

ഏതൊരു പട്ടിക്കും ഒരു നാൾ
വരുമത് കാലത്തിന്റ തുടർ നീതി,
എല്ലാം മറന്നു നടന്നാൽ ഇതിലും
വലുത് വന്നേ തീരൂ കട്ടായം!

അന്നീ വല്യുപ്പാപ്പക്ക് ഇതിലും
വലുതായി പലതും പറയാനുണ്ടാവും
ഇപ്പോൾ ഇത്രേം മാത്രം ചൊല്ലുന്നു
നല്ലത് പോലെ സൂക്ഷിച്ചോ!

മധു നമ്പ്യാർ,

By ivayana