രചന : ദിവാകരൻ പികെപൊന്മേരി✍
പറയാത്ത കഥകൾ തൻ പിന്നാമ്പുറത്ത്
അടക്കിപ്പിടിച്ച തേങ്ങലുകൾവിതുമ്പുമ്പോൾ
ചായം തേച്ച മുഖത്തിന് പിന്നിൽ വികൃത
രൂപമെന്നേ നോക്കി പല്ലിളിക്കുന്നുണ്ട്.
പാടിപ്പതിഞ്ഞപഴങ്കഥപുനരാവർത്തിക്കുമ്പോൾ
നിസ്സഹായതയുടെ മുഷിഞ്ഞ വസ്ത്രം
അഴിച്ചു മാറ്റാനാവാതെ ദേഹത്തിലൊട്ടിപ്പിടിച്ചു തന്നെ കിടക്കുന്നു…..
കാതിൽ പൊട്ടിച്ചിരികൾ അലർച്ചയായി
പ്രതിധ്വനിക്കുന്നു. നീണ്ടുവരുന്ന കരാള
ഹസ്തങ്ങൾ നീരാളിയെപ്പോൽ ചുറ്റി വരിയുമ്പോൾ
നിലയ്ക്കാത്ത ഹൃദയമിടിപ്പിന്റെ താളത്തിനൊത്ത്
ചുവടു തെറ്റാതെ ശേഷിച്ച കാലമാടിത്തീർക്കാൻ
പാടുപെടുന്നു. ഇലകൊഴിഞ്ഞ ഒറ്റമരം പോൽ
മൗനംവാക്കുകൾക്ക് വിലങ്ങു തീർക്കുന്നു
ഉമ്മറകോലായിൽനിശബ്ദത നീണ്ടുനിവർന്നു കിടക്കുന്നു
പൊള്ളയായ വാക്കുകൾ കൊണ്ട് പുഷ്പ ഹാരമർപ്പിച്ചു
കടമ തീർക്കുന്നവർ പുറം തിരിഞ്ഞ്
നുണകളുടെപടുകുഴിൽകുഴിച്ചുമൂടുമ്പൾ
പ്രതീക്ഷപുതുശ്വാസത്തിനായികൊതിക്കുന്നു.
ഉയിർത്തെഴുന്നേൽപ്പിന്റെകാഹളംകേൾക്കാൻ
കാതുകൾ കൂർപ്പിക്കുന്നു ഹൃദയമിടിപ്പിനൊപ്പമായി താളംചവിട്ടാനും.