ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

എന്ത്കൊണ്ട് ഇടതുപക്ഷം തോറ്റു? ഇത് ആണല്ലൊ കേരളത്തിലെ. പൊതു ചർച്ചാവിഷയം?
ഇടത് എന്നത് സഹജീവി പ്രണയം ആണ്,അത് അധികാര രാഷ്ട്രീയത്തിന് വെളിയിൽ ,സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടി പടുത്തുയർത്തുന്ന മാനവിക സംസ്ക്കാരം ആണ്. കുറഞ്ഞത് നാല്പത് വർഷക്കാലത്തിന് ഉള്ളിൽ അത് നടക്കുന്നുണ്ടൊ? എന്ന് ആദ്യമേ പരിശോധിച്ചാൽ എന്ത് കൊണ്ട് പിന്നോട്ട് പോയി എന്ന് മനസ്സിലാക്കാൻ കഴിയും.
1,ഇടതിൽ എന്ന് മുതൽ ആണ്, ന്യൂനപക്ഷ ഭൂരിപക്ഷ മതങ്ങൾ കടന്ന് വന്നത്?
2, ഇടത് സംസ്കാരത്തിൽ, എന്ന് മുതൽ ആണ് മതവും ജാതിയും കടന്ന് വന്നത്?
3, തീവ്ര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആയ നക്സൽ പ്രസ്ഥാനങ്ങളെ എതിർത്തിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ(സിപിഎം ), കൊലപാതക രാഷ്ട്രീയം എന്ന് മുതലാണ് കടന്ന് വന്നത്?
4, ഇടത് സാംസ്കാരിക രാഷ്ട്രീയത്തിൽ ബോംബുകളുടെ സ്ഥാനം എവിടെ ആണ്?
5, ഇടത് സാംസ്കാരിക രാഷ്ട്രീയത്തിൽ, ലഹരി പദാർഥങ്ങളുടെ സ്ഥാനം എവിടെ ആണ്?
6, ഗുണ്ട പ്രവർത്തനം, ഗുണ്ട പിരിവ്, സ്ത്രീ പീഢനം, മാഫിയ പ്രവർത്തനം, തുടങ്ങിയവ നടത്തുന്നവർ ഇടത് സഹയാത്രികരും പാർട്ടി പ്രവർത്തകരും ആയത് എന്ന് മുതൽ ആണ്?
6, മുതലാളിത്ത വ്യവസ്ഥിതിയ്ക്ക് എതിരെ പോരാടുന്ന ഇടത് ,എന്ന് മുതൽ ആണ് മുതലാളിയും, മുതലാളിത്ത കൂട്ട് കെട്ടും ആയത്?
8, സാമൂഹിക തിന്മകൾക്ക് എതിരെ ചോദ്യം ചെയ്യാൻ പഠിപ്പിച്ച ഇടത്, എന്ന് മുതൽ ആണ് ചോദ്യങ്ങളെ ഭയക്കാൻ തുടങ്ങിയത്?
9, മത അന്ധവിശ്വാസങ്ങൾക്ക് എതിരെ സംസാരിച്ചിരുന്നവർ,ഇവരുടെ പ്രീണനക്കാരും,സംരക്ഷകരും ആയത് എന്ന് മുതൽ ആണ്?
10, ഉദ്യോഗസ്ഥ മേധാവിത്വത്തെയും, അഴിമതികളെയും എതിർത്തിരുന്നവർ , അതിൻെറ മൊത്ത കച്ചവടക്കാർ ആയത് എന്ന് മുതൽ ആണ്?
11, പ്രകൃതി ചൂഷണത്തെ എതിർത്തിരുന്നവർ അതിൻെറ ദെല്ലാളർ ആയത് എന്ന് മുതൽ ആണ്?
12, ഇടത് രാഷ്ട്രീയ പ്രവർത്തനം പി ആർ ഒ ഏജൻസി നിശ്ചയിക്കുന്നത് എന്ന് മുതൽ ആണ് ഉണ്ടായത്?
ഇത്തരം ചോദ്യങ്ങൾ നിരവധി ആണ്.
സ്ളേറ്റിൽ വരച്ചത് തുടച്ചാൽ പോകും.എന്നാൽ മനസ്സിൽ വരച്ചത് എങ്ങനെ തിരുത്തും?
അതിനുള്ള ഔഷധം നിലവിലുള്ള വൈദ്യന്മാരുടെ പക്കൽ ഉണ്ടൊ?
മാറിയ ശാസ്ത്ര ലോക സമൂഹത്തിന് ആവശ്യം ആയ പുതിയ ഔഷധ കൂട്ട് നിർമ്മിക്കാൻ ആരാണ് ഉള്ളത്? അത് വിതരണം ചെയ്യുന്നതിന് പ്രാപ്തരായവർ അടിമുതൽ മുടി വരെ വേണ്ടെ? നിലവിൽ അതുണ്ടൊ?
ഇന്ന്, ഇടത് കവാടത്തിൽ കിടക്കുന്നത്, പിന്നിലും മുന്നിലും കുറുക്കന്മാരും, നായ്ക്കളും മാത്രം ആണ്.
അവർക്ക് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിബദ്ധത ഇല്ല, കാരണം അവർക്ക് അത് എന്താണ് എന്ന് അറിയില്ല.ഇത്തരം കൂട്ടങ്ങളെ ചുറ്റിനും നിറുത്തി നേതാവ് ആയവർ ആണ്, ഇടതിനെ നയിക്കുന്നത്.
ഇവരെ ആരാണ് തിരുത്തുക?
ഇവർ സ്ളേറ്റിൽ വരച്ചത് സമൂഹം തുടച്ച് മാറ്റുക എന്ന പ്രവർത്തി ആണ് ഈ ഇലക്ഷനിൽ നടന്നതും,ഇനി നടക്കാൻ പോകുന്നതും.
ഒറ്റമൂലി,
ബ്രാഞ്ച് തലം മുതൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിബദ്ധത ഉള്ളവരെ കണ്ടെത്തി അവരുടെ കരങ്ങളിൽ പാർട്ടിയെ ഏൽപ്പിക്കുക.
ഉദ്യോഗസ്ഥ സംഘടനകളെ കുറച്ച് നാളേക്ക് നിരോധിക്കുകയൊ അല്ലെങ്കിൽ, ഉദ്യോഗസ്ഥ അധികാരം സേവനം ആണ് എന്ന് അവരെ മനസ്സിൽ ആക്കിക്കുക ചെയ്യുക.
രാഷ്ട്രീയം സാമൂഹിക സംസ്കാരം ആണ്.

വിജയൻ കെ എസ്

By ivayana