രചന : സുനിൽ പ്രകൃതി✍
ഒരു നെയ്യ് മാസക്കാലം…
വയറിങ്കലടുക്കുമ്പോൾ
മത്തിയെന്നാ ഉത്തമൻ
മസിലൊന്നു പെരിപ്പിച്ച്
മറുനാടൻ ഭാഷയിൽ
മാളോരെ വെരുട്ടനായ്
ഉരവിട്ടു ഉറക്കെ..
മലയാളി കൊലയാളി
… എന്റെ പരിഞ്ഞിലു…
തിന്നു വളർന്ന….
പുതുമോടി പുഴുക്കളാ…
ക്രിമികീടകളെ
നിന്റെ ഗതികെട്ട കാലത്തെ
വിലയില്ലാ -ശവമല്ല ഞാൻ…
വില കൂടിയ യിന്നത്തെ
നെയ്യ്മീനാണിന്നു ഞാൻ…
ഉളുമ്പിന്റെ മണം മാറ്റാൻ
ഉത്തമ അത്തറു പൂശി
ചന്തത്താൽ ചന്തയിൽ…
ബീവറേജിൻമണം പരത്തി
ഉശിരോടാ ഉത്തമൻ…..
പണ്ടത്തെ കൂട്ടുകാരെ…
പരമ തെറിപറയുമ്പോൾ
ചെമ്പല്ലി…. കോമ്പല്ലി
കുറിച്ചി… കുട്ടൻ
കൊഞ്ച് …. കണവാ
നെയ്മീൻ… പൂമിൻ
വരാലു… ബ്ലാഞ്ഞില്
വാള…. തൂളി……
എന്തിനേറെ കണ്ണയ ലതൻ
കണ്ണിൽ നോക്കി കോക്കിറി കാട്ടി
മലയാളി…. മനസാലെ…
മഞ്ഞപ്പത്രമനസുള്ള…
തുരുമ്പാണിയെന്നവൻ
വിളംബരം വീശി…
ആ… ചാള കോമരം തുള്ളി
വിധിയെന്താ വിധിയിത്
ചതിയെന്താ ചതിയിത്…
പതിവില്ലാതിങ്ങനെ
മത്തി മതംമാറിയോ
ചാള കൂലം മാറിയോ…
അമ്പെടാ ….അതിയാൻ
കടലിൻ രാജാവായോ.