റെയിൽപാളങ്ങൾക്ക് അപ്പുറവും ഇപ്പുറവും ആയി പരന്നു കിടക്കുന്ന കൊച്ചുഗ്രാമം ,പ്രേതങ്ങളുടെ നഗരം മെന്ന ഒരു ഓമന പേരും അതിനുണ്ട് ,ലോകം ചെന്നവസാനിക്കുന്നതിവിടെയാണെന്ന് തോന്നും .ഒരു വികസനവും എത്താത്ത ആദിവാസി ഊരുകളെ പോലെ ഗ്രാമീണർ ,ചെറിയ കവലകൾ ,ഓലമേഞ്ഞ കുടിലുകൾ ,പുറംലോകത്തിൻ്റെ അറ്റം വരേ പോകുന്ന റെയിൽപാളങ്ങൾ ചുറ്റിലും കാട് പിടിച്ച കൈതോല ക്കൂട്ടങ്ങൾ ,ആൾവാസം ഇല്ലാത്ത റെയിൽ പാളത്തിൽ നിത്യേനെ എന്നവണ്ണം ഒരോർത്തർ വണ്ടിക്ക് തലവെച്ച് ആത്മാഹത്യ ചെയ്യാൻ വന്നെത്തുന്നതിനാൽ പ്രേതങ്ങളുടെ നഗരംമെന്ന ഓമ്മന പേര് വിണത് ,
ദുർമരണം നടന്ന സ്ഥലത്ത് ആദ്യവസാനം വരെ അനാഥപ്രേതം റെയിൽവേ ട്രാക്കിൽ നിന്ന് നിക്കുന്നതും ,പോലിസ്ന് മഹഷററെഡിയാക്കാൻ ശവശരീരം അടക്കിവെച്ച് പഴയിൽ പൊതിഞ്ഞ് കെട്ടി കൊടുക്കുന്നതും ചാത്തനായതിനാൽ ,
അയാൾ തികഞ്ഞ മദ്യപാനിയായിട്ടും ഗ്രാമീണർക്ക് വേണ്ടപ്പെട്ടവനായത് വേറെ ഒന്നും കൊണ്ടും അല്ല. വേലി കെട്ടിയും., പുരയിടം മേഞ്ഞും ,കിണർകുഴിച്ചും, എന്നു വേണ്ട ഒരുവിധഎല്ലാ പണിക്കും നാട്ടുകാർ വിളിക്കുക ചാത്തനെയാണ് ,ഏത് വീട്ടിൽ മുത്തപ്പന് കൊടുക്കുമ്പോൾ ചാത്തൻ മുന്നിലുണ്ടാകും ,പൊതുശ്മശാനം ഇല്ലാത്ത ഈ ഗ്രാമത്തിൽ ചാത്തനും കുറച്ച് കാരണവന്മാരും ആണ് എല്ലാ ശേഷകൃയയും ചെയ്യാർ ,മദ്യത്തിൻ്റെ ലഹരിയിൽ ശരീരം ദഹിപ്പിക്കുന്ന സമയത്തെ അനുഭവങ്ങൾ പങ്ക് വക്കുന്നത് കൗതുകത്തോടെ ഗ്രാമവാസികൾ കേട്ട് നിൽക്കും ,മരണം നടന്ന വീട്ടിൻ്റെ ഉമ്മുറത്ത് ചീതയൊരുക്കി ദുഖഭാരത്താൽ തളർന്ന വിട്ടുകരെ മുന്നിൽ വെച്ച് ,അച്ഛനെ ,അമ്മയെ ,അമ്മ മ്മയെ, അച്ഛഅച്ഛനെ ,മകളെ ,മകനെ അങ്ങനെ വേണ്ടപ്പെടവരുടെ ശരീരം കത്തി എല്ല് പൊട്ടുന്ന ശബ്ദം കേൾക്കുമ്പോൾ അവരിൽ ഞെട്ടലുണ്ടാകുമ്പോൾ അവരുടെ മനസമാധാനത്തിനാണു പോലും ചിതയിൽ പച്ചമുള ഇടുന്നത് ,എന്താണ് പൊട്ടുന്നത് എന്ന് ചോദിച്ച് അവർ പൊട്ടി കരയുമ്പോൾ അവരെ സമാധാനിപ്പിക്കാൻ വേണ്ടി മുളപ്പൊട്ടിതെറിക്കുകയാണെന്ന് പറയ്യും പോലും ,ശരീരത്തിന് ചൂടുപിടിക്കുമ്പോൾ തൊലിയും മാംസവും കരിഞ്ഞ് വരുന്ന ഗന്ധം ഗ്രാമത്തെയാകെ ദുർഗന്ധത്തിലാഴ്ത്തുമ്പോഴും ,ചിലർ ഗ്രാമം വീട്ട് വീരുന്നു പോവും ,മരിച്ചവരുടെ കുടുംങ്ങളാം അയൽവാസികളും ആത്മബന്ധം ഉള്ളവരും ദുഖാർദ്രമായി രക്തംവാർന്ന് തളർന്ന വിളറിയവരെ പോലെ അങ്ങിങ്ങായി ഉറക്കം തുങ്ങിയിരിക്കുന്നുണ്ടെങ്കിലും ,ചിതയിലെ ശരീരത്തിന് ചൂടുപ്പിടിക്കും മുമ്പ് മദ്യം നല്ലവണ്ണം അകത്താക്കും ചിതയൊരുക്കുന്നവർ ,ചാത്തൽ തുടർന്നു ശരീരം ചുട്പിടിച്ചു കഴിഞ്ഞാൽ തീക്കനലിൽ നിന്ന് ശരീരം ഒന്ന് പോങ്ങിനോക്കുമ്പോൾ കയ്യിലെ വടികൊണ്ട് തലക്ക് ഒരു തട്ട് തട്ടിയാൽ തല ഊരി വീഴും ,മനുഷ്യൻ്റെ വയർ കത്തിചൂട് പിടിച്ചാൽ ഒരു തീഗോളം പോലെ ഉരുണ്ട് കൂടിപ്പൊട്ടിതെറിച്ചു തീക്കനലിൻ്റെ ദ്രാവകം ആളി കത്തി ഭസ്മം ആയി കഴിഞ്ഞാൽ അസ്ഥിപ്പൊറുക്കി വെക്കുമ്പോഴെക്കും ചാത്തൻ മരിച്ച വീട് വീട്ടിറങ്ങും ,അങ്ങനെ ചാത്തൻ ഈ ഗ്രാമത്തിലെ വിശുദ്ധ കുടിയനായെങ്കിലും ,സ്വന്തം ഭാര്യക്കും മക്കൾക്കും ഇയാളെ പേടിയാണ് …..

By ivayana