രചന : എസ് കെ കൊപ്രാപുര✍
ചെമ്പനീർ… ചെമ്പനീർ…
ചെമ്പനീർ പൂവിന്നഴകേ നീ വാ
എന്മനം കുളിരേകാനാൻ നീ.. വാ…
ചെമ്പനീർ പൂവിന്നഴകേ നീ വാ
എന്മനം കുളിരേകാൻ നീ..വാ…
നിനക്കായ് ഞാനേകാം എൻ.. ഹൃദയപൂങ്കാവനം
നിനക്കായ് ഞാൻ നൽകാം എൻ.. സ്നേഹചുംബനം
നീ..യെന്നരികിൽ ചേർന്നിരുന്നാൽ
ലഹരിയായി നിന്നിൽ ഞാൻ പടർന്നീടാം..
മധു പകർന്നു നിന്നിൽ ഉന്മാദമേകിടാം….
ചെമ്പനീർ… ചെമ്പനീർ..
ചെമ്പനീർ പൂവിന്നഴകേ നീ വാ..
എന്മനം കുളിരേകാൻ നീ.. വാ…
ചെമ്പനീർ പൂവിന്നഴകേ നീ വാ..
എന്മനം കുളിരേകാൻ നീ.. വാ…
നീയണയുന്നേരമെന്നിലേകിടുന്ന പരിമളം
ഏറ്റിരുന്നുയെന്നുമെന്നും നെയ്തു സ്വപ്നമായിരം..
നീയണയുന്നേരമെന്നിലേകിടുന്ന പരിമളം
ഏറ്റിരുന്നുയെന്നുമെന്നും നെയ്തു സ്വപ്നമായിരം..
നീയണയാൻ വൈകിയെന്നാലെന്നിലായി നൊമ്പരം
അരികിലായി ചേർന്നിരിക്കാനായിയെന്റെയു ള്ളകം…
ചെമ്പനീർ… ചെമ്പനീർ…
ചെമ്പനീർ പൂവിന്നഴകേ നീ വാ
എന്മനം കുളിരേകാൻ നീ.. വാ…
ചെമ്പനീർ പൂവിന്നഴകേ നീ വാ
എന്മനം കുളിരേകാൻ നീ..വാ..
ഈയിടനെഞ്ചിലെന്നുംകൂടൊരുക്കിനിന്നെയെൻ
ജീവപാതി യാക്കിമാറ്റി കാത്തിടാം ഞാൻ പൈങ്കിളി…
ഈയിടനെഞ്ചിലെന്നുംകൂടൊരുക്കിനിന്നെ യെൻ
ജീവപാതി യാക്കിമാറ്റി കാത്തിടാം ഞാൻ പൈങ്കിളി…
ഹൃത്തടസരയുവിലൊഴുകും തോണിയായ്
നീയെത്തുവാൻകൊതിയോടെ കാത്തിരിക്കൂ നിന്നു ഞാൻ..
ചെമ്പനീർ… ചെമ്പനീർ..
ചെമ്പനീർ പൂവിന്നഴകേ നീ വാ
എന്മന കുളിരേകാൻ നീ.. വാ..
ചെമ്പനീർ പൂവിന്നഴകേ നീ വാ
എന്മന കുളിരേകാൻ നീ.. വാ..
നിനക്കായ് ഞാനേകാം എൻ…
ഹൃദയപൂങ്കാവനം
നിനക്കായ് ഞാൻ നൽകാം എൻ…
സ്നേഹ ചുംബനം
നീ..യെന്നരികിൽ ചേർന്നിരുന്നാൽ
ലഹരിയായ് നിന്നിൽ ഞാൻ പടർന്നീടാം..
മധു പകർന്നു നിന്നിൽ ഉന്മാദമേകിടാം…