അണപൊട്ടി ഒഴുകുന്നു
രോഷാഗ്നികൾ ….
പെൺമനസ്സെന്ന പെരിയാറിൻ
ജലധാരകൾ ……..

മനസ്സിനെ നോവിക്കും
പ്രളയജലം …..
വീണ്ടും പെണ്ണെന്ന പ്രകൃതി
ചെറുത്തുനിൽക്കും ……!
മണ്ണെന്ന ..മർത്യനെ
കാത്തുനിൽക്കും ….

ക്ഷമയുടെ തീരങ്ങൾ വിറങ്ങലിച്ചു ..
കർമ്മങ്ങൾ അവൾ തന്നെ
തുടർന്നു കൊള്ളും ….
പ്രകൃതീ ..നീയൊരു ദേവതപോൽ

പ്രപഞ്ചത്തെ കാക്കുന്നു നീതിയുമായ്
ക്രൂരമാം മർത്യന്റെ ചെയ്തി കളിൽ
പ്രതികാരദാഹിയായ് .നീ .മാറിപ്പോയോ ?
“””ക്ഷമിക്ക നീ കരകാണാ കാരുണ്യമേ
പാപങ്ങൾക്കിനി നീ മാപ്പുനൽകൂ “”” ….

പട്ടംശ്രീദേവിനായർ

By ivayana