ഓർക്കുന്നു ഞാനിപ്പോൾ
തെക്കേപ്പുറത്തെ ചായ്പ്പിൻ
അടിയിലെ പഴുതിലൂടെ
ഒഴുകിപ്പോയൊരെൻ
ബാല്യകാലനിനവുകൾ
പേമാരി പെയ്യുമീ യാമങ്ങളിൽ

ഇടിമിന്നലുകളുടെ
നിലാവൊഴുകും പുഴയുടെ
ഏകാന്ത നിശാരഥമേറി
മിണ്ടാതെ വിങ്ങിയൊഴുകിയ
എൻ ചെറു സങ്കൽപ്പങ്ങൾ
ഇങ്ങിനി വരികയില്ലേ,പ്രിയേ

നെഞ്ചിലുണ്ടിപ്പോഴുമാ
ആലോല മേഘങ്ങൾ
ഇന്നലെയതിൻ ഓളങ്ങൾ
പൊങ്ങിയുണർന്നു
മങ്ങാത്ത താളങ്ങളിൽ
വിങ്ങുന്ന രാഗങ്ങളായ്

വീണ്ടും വിരിഞ്ഞെത്തുന്നു
പുലരികൾ അമൃതായഴകായ്
മിഴിവോടെ നീയെന്ന് നിറയും
മഴയിൽ, എൻ മിഴികളിൽ
യുഗങ്ങളായ് തളരുമെൻ
തപോഗിരി ഗീതങ്ങളിൽ

ജയരാജ് പുതുമഠം.

By ivayana