ദുബായിൽ നിന്നും പുറപ്പെട്ടുവന്നൊരു
വന്ദേ ഭാരത ദൗത്യ വിമാനത്തിൽ..
ഏറെനാളത്തെ കാത്തിരിപ്പിൻ ഫലം
നാട് കാണാനുള്ള വഴിയൊരുങ്ങി.

നൂറ്റിത്തൊണ്ണൂറ്റൊന്ന് യാത്രികരുമായി
യാത്ര പുറപ്പെട്ടു വൈമാനികൻ..
വൈമാനികരിൽ അതിവിദഗ്ദ്ധൻ ശ്രീ
സി വി സാഥേ അഖിലേഷിനൊപ്പം.

കേരളക്കരയുടെ ആകാശം തൊട്ടുടൻ
അറിയിപ്പു നൽകി തൻ യാത്രികർക്ക്..
.”ഏതാനും നിമിഷങ്ങൾക്കുള്ളിൽ നാം
നമ്മുടെ കേരളക്കരയിൽ നിലം തൊട്ടിടും”.

ആവേശഭരിതരായാ മയാളികൾ
സീറ്റുബൽറ്റണിഞ്ഞുങ്ങുത്സാഹമായി..
കരിപ്പൂരിലെത്താവളം അണഞ്ഞീടവേ
പാത കാണാതെ വിഷമത്തിലായ്.

പേമാരി പെയ്യുമീ കേരളക്കരയുടെ
ആകാശമപ്പാടേ മേഘാവൃതം..
വെള്ളം നിറഞ്ഞൊരാ വൈമാനപ്പാതയും
ദുഷ്കരാമാക്കീ വിമാനമിറക്കം.

താവളത്തിൻമേലേ വട്ടംപറത്തി
പലവട്ടം നോക്കി നിലത്തിറക്കാൻ..
നഗ്നനേത്രങ്ങളാൽ കാണാത്തതിന്നാലേ
കഷ്ടത്തിലായിതോ വൈമാനികൻ?

നൂറ്റിത്തൊണ്ണൂറോളം ജീവനത്രയും
തൻവിരൽത്തുമ്പിലെന്നോർത്തനേരം..
തന്റെ ജീവൻ ബലി നൽകാനുറച്ചുടൻ
ഇന്ധനം തീർക്കുവാൻ നിശ്ചയിച്ചു!

തൻ സഹ വൈമാനികനുമായ്
ചേർന്നൊരു നിശ്ചയദാർഢ്യത്തിലെത്തിയിതു..
അഗ്നിഗോളത്തിലമർന്നു മരിക്കാതെ
രക്ഷിക്കണമെന്റെ യാത്രക്കാരെ.

ധീരനാമദ്ദേഹമൊട്ടും മടിക്കാതെ
താഴെയിറക്കി വിമാനമപ്പോൾ..
ഇന്ധനം തീർന്നൊരാ നേരത്തിതല്ലാതെ
മറ്റൊന്നു ചിന്തിക്കാനാകില്ലല്ലോ?

പാതയിൽ പാതി കഴിഞ്ഞൊരു നേരമാ
പാത കാണുന്നിതാ വൈമാനികൻ..!
വേറൊരു പോംവഴിയില്ലെന്നറിഞ്ഞുടൻ
വേഗം കുറയ്ക്കാൻ ശ്രമം നടത്തി.

തെന്നിമാറിയുടൻ ഗർത്തത്തിലേയ്ക്കിതാ
ചെന്നുവീണത്യുഗ്രൻ ശബ്ദത്തോടെ..
തന്റെ ജീവൻ വെടിഞ്ഞാമഹാത്യാഗിയോ
രക്ഷിച്ചിതെത്രയോ ജീവനപ്പോൾ!

വൈമാനികർക്കും സഹജീവനക്കാർക്കും
ജീവൻ പൊലിഞ്ഞോർക്കുമെൻ പ്രണാമം..
മരണം മുന്നിൽക്കണ്ടു മല്ലിടുന്നോർക്കെല്ലാം
സൗഖ്യപ്രാപ്തിക്കായി പ്രാർത്ഥിച്ചിടാം🙏

വാക്കുകളില്ലിത് വർണ്ണിക്കുവാനെന്റെ
നെഞ്ചകം നീറുന്നിതോർത്തിടുമ്പോൾ..
ജീവൻ ത്യജിച്ചൊരാ ത്യാഗത്തിൻ മുന്നിൽ
ഞാനർപ്പിച്ചിടുന്നിതെൻ ഹൃദയപുഷ്പം.🌹

വാർത്തയറിഞ്ഞുടൻ ഓടിയണഞ്ഞിതു
നാട്ടുകാർ സന്നദ്ധന്ന് സേവകരായ്..
അപകടത്തിൽപ്പെട്ട് കഷ്ടപ്പെടുന്നോരെ
അതിവേഗമെത്തിച്ചിതാശുപത്രീൽ.

വന്ദേ ഭാരത മിഷനെന്ന ദൗത്യത്തിൽ
കോവിഡ് രോഗികളുണ്ടായിടാം..
കോവിഡ് നോക്കീല്ല!, മതമവർ നോക്കീല്ല!,
ജതിയേതെന്നവർ ചിന്തിച്ചില്ല!.

മരണവെപ്രാളത്തിൽ പിടയും മനുഷ്യരെ
തൻ വാഹനങ്ങളിലവർ കൊണ്ടു പോയി..
മഴ നനഞ്ഞന്നേരം മലവെള്ളപ്പാച്ചിൽ പോൽ
മാനുഷ്യരെത്തി ചോര നൽകീടുവാൻ!

കേവലം രണ്ടു മണിക്കൂറുകൾക്കകം
രക്ഷാപ്രവർത്തനം പൂർത്തിയാക്കി..!
ജീവനു വേണ്ടിപ്പിടയുന്ന മർത്യർക്ക്
രക്തദാനത്തിനായ് വരിനിന്നവർ!

ലോക മാലോകരോ കണ്ടുപഠിക്കട്ടേ
മലയാളക്കരയുടെ നന്മ രഹസ്യം!
ഈ മലപ്പുറത്തിന്റെ മാഹാത്മ്യ രഹസ്യം!
ഇത് മലയാളി മനസ്സിന്റെ പുണ്യ മഹത്വം!.

കേരളക്കരയുടെ നല്ല മനസ്സിന്റെ
ഒത്തൊരുമയോർത്തഭിമാനിച്ചിടാം
ജീവൻ വെടിഞ്ഞിത്ര ജീവൻരക്ഷിച്ചൊരു
ജീവത്യാഗത്തെ പ്രണമിച്ചിടാം.🙏

(മംഗളൻ) ..

By ivayana