രചന : മംഗളൻ കുണ്ടറ✍
പുകകെട്ടടങ്ങീല തീയണഞ്ഞില്ല
പുകതുപ്പിപ്പായും റോക്കറ്റു കണ്ടില്ല
ബോംബർ വിമാനങ്ങൾ താണു പറന്നില്ല
ബോംബുകൾ പൊട്ടുന്ന സ്പോടനം കേട്ടില്ല!
അഭയാർത്ഥികൾക്കോ പോകാനിടമില്ല
അഭയാർത്ഥികൾക്ക് ഇറ്റുകുടിനീരില്ല
അരക്കെട്ടിടങ്ങളിൽ ആരെയും കണ്ടില്ല
അംങ്ങിങ്ങുകണ്ടോർക്ക് അംഗങ്ങൾ പലതില്ല!
പള്ളിക്കൂടമില്ല പണിശാലയില്ല
പ്രതിഭകളെ തീർത്തോരാലയമില്ല
ആതുര ശുശ്രൂഷാ കേന്ദ്രങ്ങളൊട്ടില്ല!
ആസ്ഥാനമില്ലവിടെ വാണോരുമില്ല!
ചോരയൊഴുകും ശവക്കൂനയിലൊരു
ചോരക്കുഞ്ഞിൻ്റെ പുതുരോദനം കേട്ടു
ചോരയൊലിപ്പിച്ചൊരു ഗർഭിണി പെറ്റു
ചോരക്കളത്തിലൊരു താരാട്ടും കേട്ടു!!
✍️