ആൾക്കൂട്ടത്തിലൊറ്റപ്പെട്ടവന്റെ
ദീനവിലാപം നേർത്തു പോവുന്നു.
അരുതായ്മകൾ വിലക്ക് കല്പിക്കും
തടവറക്കുള്ളിൽ വീർപ്പുമുട്ടുന്നു.
പിടയുന്ന നെഞ്ചിലെ നെരിപ്പോട്
ആളിപ്പടരാൻ ഏറെ നേരമില്ലെങ്കിലും
ഉയർത്തിയ കൈകകൾ തട്ടിമാറ്റാൻ
തക്കം പാർത്തിരിപ്പോർക്ക് മുന്നിൽ
അണയാത്ത അഗ്നി ജ്വാലമനസ്സിൽ
സൂക്ഷിച്ചു പൊരുതി തീർക്കണം.
എ രി ഞ്ഞൊടുങ്ങുന്നത് വരെ ജ്വലിച്ചു
നിൽക്കണം അവസാന ശ്വാസം വരെ.
കാത്തു കിടപ്പുണ്ട് മലർക്കേ തുറന്ന
നരകവാതിലെനിക്കായെങ്കിലും.
തെല്ലുമില്ലാശങ്കഉള്ളിലുണ്ട്മോഹത്താൽ
തീർത്ത തുറന്നുവെച്ചസ്വാർഗ്ഗവാതിൽ.
ലോകനീതി’നോവിക്കാത്തവനെന്നും
നോവുംകല്ലെറിയാത്തവന്കല്ലു മല്ലോപകരം
പൂചെണ്ടുംപൂമാലയുംനൽകിപ്രച്ഛന്നവേഷ
ധാരികൾക്ക് അരങ്ങ്തീർക്കും ലോകം.

ദിവാകരൻ പികെ

By ivayana