ആഘോഷങ്ങൾ പൊടിപാറി
വേനൽമഴ മണിമുഴക്കി
ഉത്സവങ്ങൾ കണ്ടുതീർത്തു
കരിമേഘങ്ങൾ വന്നുനിറഞ്ഞു
ഇരുൾപരന്നു ഭൂവിലാകെ
ശീതകാറ്റും വീശിത്തുടങ്ങി
വേനൽച്ചൂട് മാറിനിന്നു
മഴയങ്ങനെ തുള്ളിവന്നു
മഴയിവിടെ പെയ്തുടങ്ങി
കുളിർപെയ്‌ത്തും കൂടെയെത്തി
തണുക്കുംദേഹം പൂവുതിർത്തു
പുഴകളവിടെ നിറഞ്ഞുകവിഞ്ഞു
കുടംനിറച്ചും കേടുതീർത്തു
കിണ്ണത്തിലേക്കും മഴനിറച്ചു
മണ്ണ്നനഞ്ഞു കുതിർന്നുവന്നു
മണ്ണിൽകിടന്നു കിണർവലഞ്ഞു
കാമിനിമാരിൽ കഥകൾവിരിഞ്ഞു
കവിതകളായി പുറത്തുവന്നു
കാന്തവീര്യങ്ങൾ പറന്നടുത്തു
കവിതകളങ്ങനെയേറ്റു ചൊല്ലി
കാറ്റുംമഴയും മേളത്തിലായി
ഒളിഞ്ഞു നോക്കി മാമ്പഴങ്ങൾ
കാലുവഴുതി നിലത്തുവീണു
നിഛലമായാ മാമ്പഴങ്ങൾ
സുന്ദരിമാർ ഓടിയടുത്തു
പെറുക്കി കൂട്ടാൻ മത്സരമായി
കൂട്ടിൽ കൂട്ടമായി മാമ്പഴങ്ങൾ
കത്തി കയറി മാമ്പഴത്തിൽ
മധുരംനുണഞ്ഞു മാലോകർ
മന്ദസ്മിതംതൂവി മനസ്സറിഞ്ഞു
മേല്പോട്ടുനോക്കി മാനത്തങ്ങനെ
മഴപെയ്യാൻ നേരമായീന്ന്‌
വെള്ളമൊഴുകി നാട്ടിൽപ്പരന്നു
തടയണകൾ നടുങ്ങിനിന്നു
ഇടവഴിയിലും വെള്ളംനിറഞ്ഞു
കെടുതിയിലായി ദേശമൊക്കെ
വയലെല്ലാം പുഴകൾപോലെ
വരമ്പാകെ ഒളിച്ചു പാർത്തു
കൈത്തോടുകൾ കദനമോതി
കൈതക്കാടുകൾ നിലവിളിച്ചു
എങ്കിലും…..
മധുരമായ് ഈതേൻമഴ
മധുനിറച്ചു ഈ പൂമഴ
കിന്നാരമായ് ചാറ്റൽമഴ
പുന്നാരം കൂടി പെരുമഴ

By ivayana