രചന : പട്ടം ശ്രീദേവിനായര്‍ ✍
സമയംകിട്ടിയാല്‍പ്രണയിക്കാം.ഇല്ലെങ്കില്‍ വേണ്ട. സമയവും പ്രണയവുംജീവിതത്തിന്റെപ്രധാനഘടകങ്ങള്‍അല്ലയെന്നുതോന്നിത്തുടങ്ങിയത്അടുത്തകാലത്താണ്.ആവശ്യക്കാരന്ഔചിത്യമില്ലയെന്നപഴയ വാക്ക് തീര്ത്തുംവാസ്തവമാകുന്നത് നാം ആവശ്യക്കാരാവുമ്പോളാണ്.
“”നാന്‍സിമൊബൈല്‍ഫോണ്‍വീണ്ടുംവീണ്ടുമെടുത്ത്പരിശോധിച്ചുകൊണ്ടിരുന്നു.””
മിസ്സ്ഡ് കോള്‍സ്?
ഇല്ല .ഒന്നും വന്നിട്ടില്ല.
സംശയംരോഗബാധിതയാക്കിയേക്കാവുന്ന തന്റെ മനസ്സൊരു നിമിഷം,
സംശയങ്ങളെക്കൊണ്ടുനിറഞ്ഞുവീര്‍പ്പുമുട്ടീ.
എന്താ,ഇങ്ങനെ?
കഴിഞ്ഞഅഞ്ചുവര്‍ഷങ്ങളായീഇടവേളകളില്ലാതെ, ചിലച്ചുകൊണ്ടിരുന്നതന്റെമൊബൈല്‍ഫോണ്‍മിസ്സ്ഡ്കോളുകളെ ക്കൊണ്ടുഞെട്ടിയുംമെസ്സേജുകൊണ്ടുതളര്‍ന്നും,പരുവംതെറ്റിയനിലയിലായിരുന്നല്ലോ?
മിസ്സ്ഡ്കോള്‍ജീവിതത്തിന്റെഹൃദയസ്പന്ദനംതന്നെയായിരുന്നല്ലോ?
നീ,ഒന്നെഴുതുപെണ്ണേ..നിന്റെപേനത്തുമ്പിലെന്നെയും,എന്റെസ്നേഹത്തെയുംനിരത്തിവയ്ക്കൂ.നടന്നതും നടക്കാനുള്ളതും വരച്ചുവയ്ക്കൂ.
അതൊക്കെത്തന്നെ ധാരാളം….ഒരു നല്ല നോവല്‍ റെഡി.നെഞ്ചോട് ചേര്‍ന്നിരുന്ന് സണ്ണി അതുപറയുമ്പോള്‍അവള്‍ ആവേശത്തോടെ അവനെകെട്ടിപ്പുണര്‍ന്നു.
പ്രണയമോ.?അതെത്രവേണമെങ്കിലും എഴുതാം കാരണം നീതന്നെയാണ്എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചത്.
വിരഹമാണെങ്കില്‍ അതിലപ്പുറവും.എന്തെന്നാല്‍വിരഹത്തിന്റെകൊടുമുടിയില്‍എന്നെപ്രതിഷ്ഠിച്ചിരുന്നതുംനീതന്നെയാണല്ലോകഴിഞ്ഞഅഞ്ചുവര്‍ഷങ്ങളിലും അലഞ്ഞു നടന്നവിരഹം എന്റെ പേനത്തുമ്പില്‍ ഒഴുകിയെത്തും തീര്‍ച്ചയായും..
അവന്റെചുംബനത്തില്‍മിഴികൂമ്പിയകണ്ണുകളുടെവികാരം മാറും മുന്‍പു,അവള്‍അത്രയും കൂടിപ്പറഞ്ഞു തീര്‍ത്തു.
പരാജയം, അതാണ്ഞാന്‍ എഴുതാന്‍പോകുന്നത്..നീ… എന്നിലേല്‍പ്പിക്കുന്ന വികാരംഅതായിരിക്കുമെന്ന് ഞാന്‍ എന്നേമനസ്സിലാക്കിയിരിക്കുന്നൂ!
നാന്‍സി,കടല്‍ക്കരയില്‍ആളൊഴിഞ്ഞൊരിടത്ത്,കടലിനെനോക്കിയിരുന്നു.ഓര്‍മ്മകള്‍ തിരമാലകളെപ്പോലെ…ഒന്നു അണയുമ്പോള്‍
ഒന്ന് അകലുന്നു.ഒരിക്കലും അടങ്ങാത്ത തിരപോലെ ചിന്തകളും.
പുതുവര്‍ഷത്തിന്റെ ആഹ്ലാദം..എല്ലാ മനസ്സിലും.നഗരത്തിലെ പ്രധാന
ഹോട്ടലുകളിലെല്ലാം
ഇന്ന്തിരക്കുതന്നെ.പുതുവത്സരപ്പുതുമയില്‍
മതിമയങ്ങുന്ന യുവത്വം.കാരണമുണ്ടാക്കിലഹരിആസ്വദിക്കുന്നയൗവ്വനം!.
എന്നാല്‍ ഇന്ന് തന്റെ മനസ്സില്‍ യൌവ്വനം വിട്ടൊഴിഞ്ഞ
ഏകാന്തത.വഞ്ചിക്കപ്പെടുന്നുവന്ന് ഇനിയുംമനസ്സിലാക്കാന്‍മനസ്സ്,
വിസമ്മതിക്കുന്നു.
കഴിഞ്ഞവര്‍ഷങ്ങളിലെല്ലാംഒപ്പമുണ്ടായിരുന്ന,കൂട്ടുകാരന്‍, തന്റെലഹരിയില്‍മയങ്ങിയെന്ന്അവകാശപ്പെട്ടിരുന്നവന്‍
ഇന്ന് അറിയാതെ അകലുമ്പോള്‍ ,ആദ്യമായി അവള്‍ആദര്‍ശം
പറഞ്ഞിരുന്ന തന്റെ വാക്കുകളെസ്വയം പഴിച്ചു.വേര്‍പെടാനാ വാതെ,ഒന്ന്ചേര്‍ന്നിരുന്നനിമിഷങ്ങളില്‍,കഴുത്തിലണിയാന്‍…
വിശ്വാസത്തിന്റെമിന്നുമാല..മതിയെന്ന്,വാദിച്ചിരുന്നതങ്ങളുടെവിശ്വാസംഅകലെയെങ്ങോഒരുപുതുമണവാട്ടിയുടെവേഷത്തില്‍തന്നെനോക്കിപരിഹസിക്കുന്നത് ,,
നാൻസി കണ്ടു.!
അരുതാത്ത ചിന്തകളെ വഴിതിരിച്ചു വിടണമെന്ന് തനിയ്ക്കു പറഞ്ഞു
തന്നതാര്?എത്ര ചിന്തിച്ചിട്ടും ഓര്‍മ്മകിട്ടുന്നില്ല.
ഒന്നുറപ്പ്;
യൗവ്വനക്കളരിയിലെ..അറിവ്അല്ല.ബാല്യത്തിന്റെഒളിച്ചുകളിയില്‍പിടിതരാതെഒളിഞ്ഞിരിക്കുന്നചങ്ങാതിയെകാണാതെ മനസ്സ് അസ്വസ്ഥമാകുമ്പോള്‍,കുഞ്ഞുമനസ്സിന്റെ നോവ്മാറ്റാന്‍ മുത്തശ്ശിപറഞ്ഞുതന്ന കാര്യങ്ങള്‍ഓര്‍മ്മവന്നു.
ശരിയാണ്.മനപ്പൂര്‍വ്വം ഒളിഞ്ഞിരിക്കുന്ന സ്നേഹിതനെ,മറന്നേയ്ക്കുക!
അവന്‍ കണ്ണടച്ചു ഇരുളിനെ സ്നേഹിക്കട്ടെ.