രചന : ടി.എം. നവാസ്✍
ഒരു നിമിഷത്തെ മനസ്സിന്റെ താളം തെറ്റലാണ് ദാനമായി കിട്ടിയ ജീവി തത്തെ സ്വയം കളയുന്നതിലേക്ക് മനുഷ്യരെ എത്തിക്കുന്നത്. ആത്മഹത്യ ഭീരുത്വമാണ്. ജീവിതത്തിൽ നിന്ന് ഒളിച്ചോടലാണ്. അറിയുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
ചിറകൊടിഞ്ഞ പക്ഷിയൊന്നും തീർത്തതില്ല ജീവനെ
ആട്ടിവിട്ട കാക്കയൊന്നും പോയതില്ല ചാകുവാൻ
ഓർത്തതില്ല ശിഖിരമൊന്നും വീണു പോയ ഇലകളെ
മായ്ച്ചിടേണം തേച്ചിടുന്ന വഞ്ചകരെയൊക്കെയും
കുഞ്ഞുനാളിൽ നാം നടക്കും നേരം വീണ
തോർക്കണം
വീണു പോയിടത്തു നിന്ന് വീര്യമോടു
യരണം
വന്നതന്ന് ഭൂവിലേക്ക് ഏകനായതോർക്കണം
പിന്നെ വന്നു ചേർന്നതൊക്കെ പോകുമെ
ന്നറിയണം
അകലുവാൻ കൊതിച്ചിടുന്ന കൂട്ടരെ അകറ്റണം
അകൽച്ചകൾ പകർന്നിടുന്ന പാഠം നാം പഠിക്കണം.
മാളമൊന്നിൽ നിന്ന് വീണ്ടും പാമ്പത് കടിക്കുകിൽ
കാര്യമേറെ കഷ്ടമാണ ബദ്ധമാണതോരക്കണം.
ചിറകൊടിഞ്ഞ പക്ഷികൾ ചിറക് വെച്ച വന്നപോൽ
തകർച്ചയിൽ തളർന്നിടാതെ താരമായുയ രണം.
എടുത്തിടല്ലെ നാഥൻ തന്ന ജീവിതത്തെ സ്വന്തമായ്
ഭീരുവായ് ഓടിടല്ലെ ജീവിതത്തിൽ നിന്നുമെ.