പൊന്നരിപ്പാടം ചന്തത്തില് പൊന്നിട്ട്
മാടി വിളിക്കണ നേരം..
മാനം നിറഞ്ഞിട്ട് തത്തമ്മ കൂട്ടങ്ങള്
പാടി പറക്കണ നേരം…
പൊന്നരിപ്പാടം ചന്തത്തില് പൊന്നിട്ട്
മാടി വിളിക്കണ നേരം..
മാനം നിറഞ്ഞിട്ട് തത്തമ്മ കൂട്ടങ്ങള്
പാടി പറക്കണ നേരം…
കൊയ്‌ത്തരിവാളും തേച്ചു മിനുക്കി
കൂട്ടരുമൊത്തു നീ വായോ.. പെണ്ണെ
കൂട്ടരുമൊത്തിങ്ങ് വായോ…
പൊന്ന് വിളഞ്ഞേ മാനം തെളിഞ്ഞേ
കൊയ്തുത്സവകാലം വന്നണഞ്ഞേ
കതിര് മുറിഞ്ഞേ കറ്റ നിറഞ്ഞേ
പാടത്ത് പാട്ടുകള് വന്നണഞ്ഞേ…
താന്തോയമാവോളം നെഞ്ചേ നിറച്ചിട്ട്
ആടി തിമർക്കണ് മാളോര്…
പാട്ടിന്ന് താളത്തില് ചോടിട്ട് ചേലില്
കൊയ്തു മറിക്കണ മാളോര്…
പൊന്നരിപ്പാടം ചന്തത്തില് പൊന്നിട്ട്
മാടി വിളിക്കണ നേരം..
മാനം നിറഞ്ഞിട്ട് തത്തമ്മ കൂട്ടങ്ങള്
പാടി പറക്കണ നേരം…
കൊയ്‌ത്തരിവാളും തേച്ചു മിനുക്കി
കൂട്ടരുമൊത്തു നീ വായോ.. പെണ്ണെ
കൂട്ടരുമൊത്തിങ്ങ് വായോ…
നെല്ല് കുടഞ്ഞേ ഇല്ലം നിറഞ്ഞേ
ഇല്ലത്തെ പത്തായവും നിറഞ്ഞേ
പൊങ്കതിരാണേ പുത്തരിയാണേ
ഉള്ളോം നിറഞ്ഞില്ലേ പെണ്ണാളെ…
കൊയ്തു മറിക്കണ നേരത്ത് ഉള്ളേല്
തന്തോയമായില്ലേ മാളോരെ…
പൊന്നരിപ്പാടം പൊന്നു വിളയിച്
നാട് നിറച്ചില്ലേ മാളോരെ…
പൊന്നരിപ്പാടം ചന്തത്തില് പൊന്നിട്ട്
മാടി വിളിക്കണ നേരം..
മാനം നിറഞ്ഞിട്ട് തത്തമ്മ കൂട്ടങ്ങള്
പാടി പറക്കണ നേരം..
പൊന്നരിപ്പാടം ചന്തത്തില് പൊന്നിട്ട്
മാടി വിളിക്കണ നേരം..
മാനം നിറഞ്ഞിട്ട് തത്തമ്മ കൂട്ടങ്ങള്
പാടി പറക്കണ നേരം..
കൊയ്‌ത്തരിവാളും തേച്ചു മിനുക്കി
കൂട്ടരുമൊത്തു നീ വായോ.. പെണ്ണെ
കൂട്ടരുമൊത്തിങ്ങു വായോ..

എസ് കെ കൊപ്രാപുര

By ivayana