രചന : ബിനു. ആർ.✍
ഇന്നീ ചാരുതയിൽ നമ്മുക്കലിഞ്ഞുചേരാം
സ്വപ്‌നങ്ങൾ നിറഞ്ഞ പൂന്തോപ്പിൽ…
നാളെയാസുന്ദരനിമിഷങ്ങൾ
നമ്മുക്കില്ലായെങ്കിൽ അടുത്ത ജന്മംവരെയും
കാത്തിരിക്കാം, ഇനിയുമൊരു
ജന്മംവരെയും കാത്തിരിക്കാം.
ആ നിറച്ചാർത്തണഞ്ഞ സ്വപ്നഭൂവിൽ
പിന്നെയും മറക്കാതിരിക്കാനായ്
നിന്നോടുകൂടി മറുവാക്കുതേടുന്നൂഞാൻ
യുഗയുഗാന്തരങ്ങളായുള്ള ചിന്തയും
അതൊന്നുമാത്രമെന്നറിയുന്നുയിപ്പോൾ
നിന്റെയോർമ്മകളിൽ രമിക്കുമ്പോൾ.. !
ചിന്തിച്ചുമറിഞ്ഞു ഞാൻ പിറകോട്ടൊന്നു
ചന്തമോടെ തിരിഞ്ഞുനോക്കി
തിരക്കിനിടയിൽമറഞ്ഞൊരാസൂര്യകാന്തിപ്പൂവിൻ
നിറമോലുംകാന്തിയായവളൊരുമാത്രയൊന്നു
ചിരിച്ചു
പിന്തിരിയവേ,യെൻഅകക്കോണുകളി-
ലെവിടെയോ താഴിട്ടുപൂട്ടിവച്ചൊരനുരാഗം
തിരശീലമാറ്റിയൊന്നു പുഞ്ചിരിച്ചുവോ!
കാലം മറന്ന താളുകളാവുമത്
അതിലെന്റെയുംനിന്റെയും പേരുകളുടെ
ആദിയും അന്തവുമായ അക്ഷരങ്ങൾ
സ്വർണനിറമായ ഹൃദയപത്രത്തിൽ കോറിയിട്ടിട്ടുണ്ടാവും!
അതിന്റെയിടതുടർച്ചയിൽ വർണ്ണാക്ഷരങ്ങൾ
തുള്ളിക്കളിക്കുന്നുണ്ടാകും, നീയത്,
തിരിച്ചറിയപ്പെടുമെന്നുഞാൻനിനയ്ക്കുന്നു !.
അത്രമേൽനിന്നെസ്നേഹിച്ചിരുന്നെന്ന്
എൻ ഹൃത്തെന്നോടുചോല്ലിയിരുന്നെങ്കിലും
സ്വപ്നങ്ങളൊക്കെയും വകഞ്ഞുമാറ്റി ഞാൻ
തിരഞ്ഞോപ്പോഴൊക്കെയും കണ്ടതെല്ലാം
നിൻ രക്തം കിനിയും കണ്ണുനീരിൻ മേലാപ്പുകളായിരുന്നു.
അന്നുപെയ്തമഴയിൽനിശ്ചേഷ്ട്ടനായ്,ഞാനാ
നിരത്തോരത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ
നിൽക്കവേ,കുടയുംചൂടിവന്നുനീയെന്നോടു
മൊഴിഞ്ഞു,വരൂകാലത്തിന്നങ്ങേപ്പുറത്തു
കൊണ്ടു ചെന്നാക്കീടാം…
സ്വപ്നങ്ങളെല്ലാം കരിഞ്ഞുണങ്ങുന്നേരം
രാത്രിയും പകലും തികയാതിരിക്കുംന്നേരം
ഞാനുംനീയുംഇനിയൊരിക്കലുംകണ്ടുമുട്ടി-
ല്ലെന്നീശൻ നിനച്ചിരിപ്പതുനേരം
പ്രഭാകിരണനുദിച്ചുയർന്നു പ്രതീക്ഷയുടെ
പൊൻവെളിച്ചവുമേകി !.
ഓർമ്മകൾചുഴികുത്തികറങ്ങിയുയർന്നു
വരുന്നൂയിപ്പോൾ നീ,യെന്ന ചിന്തയുടെ
കാണാമറയത്തേക്കാഴ്ചകൾ എന്നിൽ
ചുഴികുത്തിയുണരുന്നനേരം,
എൻ മാനതാരിനെ കലുഷിതമാക്കിയിടുവാൻ!.
സ്വപ്നങ്ങൾകണ്ടുകൺതോരാതിരുന്നരാവിൽ
നിന്റെ പുഞ്ചിരിമാത്രം എന്മനതാരിൽ നിറയവേ ,
നീ കടന്നുപോയെന്നറിഞ്ഞ നിമിഷം,
ലോകമെല്ലാം ശൂന്യമെന്നറിഞ്ഞു!
അകലെയൊരുജലകത്തിൻചാരെജാലക
വിരിമാറ്റി നിർനിമേഷയായി ജിൽജിലമെന്നു
രണ്ടുകണ്ണിണകൾജ്വലിച്ചുനോക്കിനിന്നൊരു
കാലം,എന്നോർമപ്പൂത്താലത്തിൽകാണുന്നൂ ഞാനിപ്പോഴും ….