രചന : ജിനി വിനോദ് ✍
പറന്നു നടക്കാൻ
ഒരാകാശമുണ്ടവൾക്ക്
ഇഷ്ട്ടം പോലെയെങ്ങും
പാറി പറന്ന് നടക്കാം…
പൊഴിക്കുവാൻ
തൂവലുകളുണ്ടവൾക്ക്
അതിലേറെ വർണ്ണങ്ങളും
ചേക്കേറാൻ
ചില്ലകളുണ്ടവൾക്ക്
സ്വപ്നങ്ങൾക്ക് നിറമേകാൻ
അഴകുള്ള പൂക്കളും
വേനലും മഴയും
ശൈത്യവും ശിശിരവുംമെല്ലാം
നന്നായി തൊട്ടറിയുന്നുണ്ടവൾ
രാവ് ഉണരൂമ്പോഴെല്ലാം
അവളൊരു പുഞ്ചിരിയുടെ
പകൽ പക്ഷി
എങ്കിലും അവൾക്കായ്
കരുതി വച്ച കായ് കനികളിൽ
നന്നായി പാക പെട്ട് പഴുത്തതിന്റെ
മാധുര്യവും
ഒട്ടും പാകമാകാത്തതിന്റെ
കയ്പ്പും മാറി മാറി രുചിക്കുന്നതാവാം
സന്ധ്യ ഇരുളിനോടടുക്കുമ്പോഴെല്ലാം
അവളറിയാതെ
മിഴി നിറയുന്നൊരു കദനക്കിളി 🖤