ചങ്കൂസ്

മിത്രമേ
വയ്യിനി ഈ മണൽകാറ്റ്
ശ്വസിച്ചലയുവാൻ
വയ്യയീ മോഹക്കൂടിൽ
ജ്വലിച്ചു തീർക്കുവാൻ

ധനമോഹം പൊലിപ്പിച്ച ക്ഷുഭിതയൌവ്വനം
താലിചാർത്തി സ്വന്തമാക്കാൻ
മോഹിച്ച പെൺകണ്ണുനീർ
മനസ് വേട്ടയാടപ്പെടുന്ന
വിരസമീ രാപ്പകലുകൾ
അന്യമാക്കണം അവ
ഞാൻ വിമാനമേറുകയാണ്.
പറന്നിറങ്ങാൻ എന്റെ നാട്
പൂ വിരിയും വസന്തവും
ഇല പൊഴിയും ശിശിരവും
പ്രണയം കിനിയും ഹേമന്തവും
തൊട്ടറിയാൻ തിടുക്കം
ശീലുകളുയരും ഇടവഴിതാണ്ടി
ചോർന്നൊലിക്കും കൂരയിൽ
ഓടിയണയണമെനിയ്ക്കിനി
പറമ്പിൽ ഞാൻ നട്ട
തളിരിൽ തലയാട്ടും തേന്മാവും
പൂവിട്ട ചെമ്പകവും
വേലിയിലെ മുല്ലവള്ളിയും
കാത്തിരിപ്പുണ്ടാവണം.

പടിയിറങ്ങിയ വേളയിൽ ,
ജലധാരയുതിർത്ത അമ്മതൻ
കണ്ണുകൾ വിടരുന്ന കാഴ്ചയും
അച്ഛന്റെ ഊഷ്മളാശ്ളേഷവും
ഏറ്റുവാങ്ങണം എനിക്കിനി.

എണ്ണമണക്കാറ്റുകളിൽ
അലിഞ്ഞ് കിനാവുകൾ കണ്ട്
നിലയില്ലാ കെടുതികളിൽ
പെട്ടുലയാൻ വയ്യെനിക്കിനി.
ഞാനിറങ്ങുന്നൂ സഖേ..
മറന്നുപോവരുത്.

വാസുദേവൻ :
കുടിയണയുക ശീഘ്രം നീ.
ഇനി നാട്ടിലാവട്ടേ നല്ലനാളുകൾ

മഴയിൽ മേശപ്പുറം താണ്ടി
പാഞ്ഞിറങ്ങിയ ആകാശപ്പക്ഷി.
ചിതറിത്തെറിച്ച ലോഹപാളികൾ
രുധിരം നുണഞ്ഞ പുല്നാമ്പുകൾ
കാണാന് വയ്യാക്കാഴ്ചകൾ
തകരുന്നു നെഞ്ചകം.
മായ്ക്കാന് വയ്യ നിൻ
ചാറ്റ് കാവ്യവരികളും..സഖേ.
നിന്നെ മറക്കുവതെങ്ങനെ?!!

വാസുദേവൻ

By ivayana