അന്നൊരു നാളിൻ പത്രക്കാരൻ
ചിന്നൻ വന്നു പുലരുന്നേരം
ഈ ഗ്രഹ വാർത്തകളൊക്കെ ഗ്രഹി ഞാൻ
ആ ഗ്രഹമെന്നിൽ പൊട്ടിമുളച്ചു
വ്യാമോഹങ്ങളുണർത്തിയെൻ മന-
മാമോരത്താൽ നിന്നതിങ്ങി
യന്ത്രം വന്നു കടിച്ചു മുറിച്ചു
തന്ത്രത്താൽ മുള പുല്ലും മറ്റും
ഉൾപു ള ക ത്തിൻ വീഥിയൊരുക്കി
പൾപ്പാഴ് മാറ്റിയൊഴു ത്തീടുന്നു
കഴമ്പുണ്ടെന്നാരു കാര്യം ചൊല്ലാൻ
കുഴമ്പു പോലെയാക്കിയ തൊക്കെ
കടലാസെന്നൊരു സുന്ദരവസ്തു
അടരാടുന്ന രഹസ്യത്താലെ
തഞ്ചന്നാൽ പുതു നാണവുമായി
പുഞ്ചിരിയാലെ നീന്തി വരുന്നേ
കൊച്ചിൻ രോദനമെന്ന കണക്കേ
അച്ചിൻ ശബ്ദമുയർന്നിടുമ്പോൾ
അക്ഷരമില്ലാത്ത വയുടെ മാറിൽ
അക്ഷരമൊക്കെ നിരന്നു ചിരിപ്പു
അങ്ങനെയാണി ചിന്നൻ പയ്യൻ
എങ്ങും മാനവരുണം മുമ്പെ
അതിയാവേശങ്ങളുണർത്തി
അതിരാവിലെയിത വന്നെത്തുന്നു
രാ വണയാകാൻ മോഹമുദിച്ചേ
ആ വേഗത്താൽ വാർത്തകൾ തിന്നാൻ
. കണ്ണകളായിരമുള്ള തു പോൽ വിൺ
കണ്ണാടിയിൽ ഞാൻ നോക്കുന്നേ രം
എന്തൊ ത പൊല്ലാപ്പെന്നറിയാനായ്
ഹന്ത മിഴിച്ചതു വായിച്ചപ്പോൾ
നോക്കുന്നവരുടെ കണ്ണിൻ കാഴ്ചകൾ
തീയ്ക്കു കൊടുക്കും സൂര്യ നിത ത്രേ
മാനവനൊരു വൻ ചൊല്ലിടുന്നു
മാനവരാരും പേടിക്കരുതേ
കാണണമെന്നോ രാ പ ഗ്രഹമുണ്ടേൽ
കണ്ണു കൾ വേറെ കരുതീടേണം
തെല്ലും കല്ല കടിച്ചി ടാതെ
ചില്ലി തു വെച്ചിട്ടൊന്നു നോക്കാം
അതു പോരാഞ്ഞിട്ടുണ്ടെ യനവധി
പുതുതായുള്ളോ രുപകരണങ്ങൾ
തൽ രൂപങ്ങൾ കാട്ടുമയ്ക്കോ
ദൂരം വെറുമൊരു തൃ ണമാണല്ലോ
ചിന്തകളങ്ങിനെയുയരം കൊണ്ട്
അന്തം കിട്ടാതു ല യു ന്നേരം
ചാണകവെള്ളം തേടി നടക്കാൻ
അണിയായ് ചിന്തകളൊക്കെ നിരന്നു
പൊന്മകനോടുള്ള തി സ്റ്റേ ഹത്താൽ
അമ്മ പറഞ്ഞു പുറകെ അച്ഛൻ
അമ്മച്ചിയുടെ ന്യായം താങ്ങി
അണയും സൂര്യനെ ദൃഷ്ടിയിലാക്കാൻ
ചാണക വെള്ളമെടുക്കരുതെന്നും
അതു കൊണ്ടായില്ലെന്നതു കാൺകെ
താതനുമമ്മയുമുരചെയ്തല്ല
പകലോ നെയെൻ സൂര്യ ഭഗവാൻ
വകതിരിവില്ലാ മകനെ കാക്ക
പാശം കെട്ടു പിണഞ്ഞതു പോലെ
ആശാ മുകുളം നിന്നു ചിരിക്കേ
അണയും സൂര്യനെ ദൃഷ്ടിയിലാക്കാൻ
ചാണക വെള്ള മുരുളിയിലാക്കി
പൊണ്ണതടി ഞാനാകെ മറന്നു
കണ്ണ മിഴിച്ചതാ നോക്കിയി രുന്നു
സുന്ദരമായൊരു ദൃശ്യം കൺകളിൽ
സുന്ദരനായി നടക്കുന്നേരം
ഭൂമിയിലെല്ലാം ഇരുളുപരന്നു
ഭീമനിതർക്കൻ ഗൃഹണം പറ്റി.

മോഹനൻ കെ.ടി

By ivayana