കാലത്തിൻ
കൈകുമ്പിളിലെ
കളിപ്പാവകൾ നാം
കുപ്പി വളകിലുക്കത്തിൽ
കുളിർക്കും
കാൽചിലന്കയിൽ
കളിയാടും
കേളികളാടും
കാമുകി പോൽ
കദനഭാരം ചുമക്കും
കളിപ്പാവകളാകും
കയങ്ങളിൽ
കാൽതെറ്റിവീഴും
കല്പനകളിൽ
കാലുറപ്പിക്കും
കഥയറിയാതെ
കടലുകൾ താണ്ടും
കണ്ടാലറിയാത്ത
കണ്ണമഷിപേറി ചിരിക്കും
കരഞ്ഞു കദനഭാരം
കാട്ടിലാക്കും
കരിയിലപ്പോൽ പറക്കും
കലതൻ മടിയിൽ
കാമിനിപൂ പോൽ
കദനം മറപ്പൂ
കലതൻ ഓളങ്ങളിൽ
കദനം മറന്നു വിലസും
ഖനനംചെയ്യ്ത് മനം
ഖരദ്രവൃവാതമാകും
ഗഗനത്തിൻ
ഗംഗയാം താരങ്ങളിൽ
ഗമയിൽ ഗാനമായ്
ഗമിച്ചീടും ജീവിതം
ഘനമേഘച്ചായയിൽ
ഘനീഭവിച്ച ജലകണിയാകും
കലപേറി
കൈലാസം പൂകും
വിവധ വർണ്ണങ്ങൾ
ജീവിതമുലകിൽ
കാണണം
കവിതയാകണം

By ivayana