നെൽകതിരേ പൊൻകതിരേ
എൻ കരളേ ഓടിവാ
വരമ്പിലൂടെ കുണുങ്ങി കുണുങ്ങി
എന്നരുകിൽ ഓടിവാ
നെല്ലേ പാടത്തെ പൂത്തുമ്പി
എന്റെ മനസ്സിലെ പൂങ്കുയിലേ
പുല്ലാങ്കുഴലിൻ നാദമായ്
എന്നരുകിൽ ഓടിവാ

തേടി തേടി വന്നു നിൽപ്പോ?
നോക്കി നോക്കി മിഴി തളർന്നോ?
എന്തിനെന്നു ചൊല്ലിയാൽ ഞാൻ
ഓടി ആരുകിലെത്തിടാം

കുഞ്ഞരുവിയിൽ തേനരുവിയിൽ
ചാടി ചാടി തുള്ളിടാം
സരളഗീതം കാതിൽ മുരളി
കരവിരുതിൽ തംബുരു മീട്ടാം

വഴിയരുകിൽ കൂട്ടരൊക്കെ
കൂട്ടം കൂടി നിൽക്കുന്നു
മിനുങ്ങി മിനുങ്ങി ഞാനിവിടെ
എന്ത് പറഞ്ഞരുകിലെത്തും

മുത്തുക്കുടയൊന്നെടുത്തു ചൂടി
ചരിഞ്ഞു ചരിഞ്ഞ് ഓടിവാ
ദാവണിയിൽ മുഖം മറച്ച്
മറഞ്ഞു മറഞ്ഞ് വേഗംവാ

മേഘമുണ്ട് മാനത്തെല്ലാം
മഴചിലപ്പോൾ പെയ്‌തിടാം
ഈ…ന്നേരം വന്നിട്ടു ഞാൻ
എന്തെടുക്കാൻ ചാടിട്ട്

മഴയൊന്നു പെയ്തെന്നായാൽ
കുളിരു കോരി നമ്മൾ നില്ക്കും
മധു നിറയ്ക്കും കാലമല്ലെ
മധു പകർന്നു നൽകിടാം

വേണ്ട വേണ്ട ഇപ്പൊ വേണ്ട
വേഷംകെട്ടാൻ തുനിഞ്ഞിടേണ്ട
വേളിക്കിനി എത്ര മാസം?
കാത്തു കാത്ത് കാത്തിരിക്കു

കൊതിച്ചു കൊതിച്ച് ഞാന് നിൽപ്പു
വേളിക്കിനി എത്ര മാസം!
പറയാനുണ്ട് ഏറെ പെണ്ണേ
അറിഞ്ഞിടേണ്ട കാര്യമുണ്ട്

നാണമാണ് ഇന്നെനിക്ക്
നാട്ടുകൂട്ടമാറിയും പൊന്നേ
വേളിയൊന്നു കഴിഞ്ഞോട്ടന്നേ
പിന്നെ പിന്നെ സ്വന്തമല്ലേ.

നിസാർ റഹിം

By ivayana