കടലിന്റെ നീലിമയിലേക്ക് ഇറങ്ങിയിറങ്ങിയ
ങ്ങനെ പോയിത്തീരുക…ഒരുവന്റെ ആഗ്രഹം
അങ്ങനെയായിരുന്നു(അവൻ സിക്കുഭീകര
ന്മാരുടെ വെടിയേറ്റു മരിച്ചു)മറ്റൊരാളുടേത്
കാടകങ്ങളിലേക്ക് ചെന്ന് മൃഗങ്ങളാൽ തിന്നു
തീരുകയെന്ന് ( അയാൾ പിന്നെ എന്തായി
ത്തീർന്നെന്ന് പിന്നെ അറിഞ്ഞേയില്ല)
തലസ്ഥാനനഗരത്തിൽ ഒരുപാട് റോഡപകട
ങ്ങളിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പോന്നിട്ടുള്ള എന്റെ വിചാരം പക്ഷേ സംഭവം
ഉറക്കത്തിലായിരിക്കുമെന്നത്രെ. വാതിൽ
പൊളിച്ചു കടക്കാതിരിക്കാൻ (ഓ, പറഞ്ഞില്ല,
ഞാനൊരു കൊടുംഏകാകിയാണ്) എന്നും
ഒരു രഹസ്യം ചെയ്തുവച്ചിട്ടാണ് ഞാൻ കിട
ക്കാറ്. ഈയിടെ ചില മിന്നാമിനുങ്ങുകൾ
എനിക്ക് കൂട്ടായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തെക്കുവടക്കായിട്ടല്ല, കിഴക്കുപടിഞ്ഞാറായി
ട്ടാണ് കിടത്തേണ്ടത്.
(പ്രഭാതത്തിൽ കിഴക്കോട്ടു നടക്കുക,
സന്ധ്യയ്ക്ക് പടിഞ്ഞാട്ട് )
വെള്ളയാൽ പുതയ്ക്കണ്ട അല്പം നിറപ്പകി
ട്ടൊക്കെ ആയിക്കോട്ടെ.
നിലവിളക്ക് വേണ്ട.
റീത്ത് വേണ്ട.
ചരമപ്പരസ്യം വേണ്ട.
ചരമക്കോളം വേണ്ട.
(ആരെങ്കിലുമൊക്കെ വിചാരിക്കുമല്ലോ, ആ
പഹയൻ എവിടെയോ നിലവിലുണ്ടെന്ന്…ഹ
ഹഹ!)
നല്ല ആഴത്തിൽ ഒരു കോവിഡ്കുഴി എടുക്കു
ക. പഴയ വീടിരുന്നിടത്ത് (വെയിൽനാണയ
ങ്ങൾ ധാരാളം വീണുകിട്ടിയിരുന്ന അതിന്റെ
ഇരുണ്ട അകങ്ങൾ… അവിടെയാണ് ജീവിത
ത്തിന്റെ വസന്തകാലം കഴിഞ്ഞുപോയത്,
അതുകൊണ്ട് വസന്തത്തെ ഓർമ്മിച്ചുകൊ
ണ്ട് )
ഒരിക്കൽ ഭാര്യ ഇതുകേട്ട് ചിരിച്ചുകൊണ്ട്
പറഞ്ഞു: “ശാന്തിതീരത്തു കൊണ്ടുപോയി
ചുട്ടുപറത്തും!”
ശവപ്പെട്ടി വേണ്ട.
വെറുതെ കുഴിയിലേക്ക് ഇറക്കിക്കിടത്തുക.
കാലിൽനിന്ന് മണ്ണിട്ടു മണ്ണിട്ട്….
മുഖം മൂടുംമുമ്പ് വിളിച്ചുചോദിക്കണം.
“അവസാനമായിട്ട്… ആർക്കെങ്കിലും…
എന്തെങ്കിലും…? “
പ്രകൃതി തന്നിട്ട് കുറേ തിന്നില്ലേ…. തിരിച്ച്
എന്നെയും ഇത്തിരി തിന്നട്ടെ….
അഞ്ചാറ് തടിമാടൻ കല്ലുകൾ കുഴിക്കുമീതേ
സ്ഥാപിക്കുക. ( പ്രേതമായിവന്ന് പിടികൂടുമെ
ന്ന് ചിലരെങ്കിലും പേടിക്കുന്നുണ്ടെന്ന് തോന്നു
ന്നു, അവർക്കായിട്ട്) അല്പം ശില്പഭംഗിയിലൊ
ക്കെ ആയാലും മുഷിയില്ല )
കാത്തുകാത്തങ്ങനെ കിടക്കും…
നെരൂദ പറഞ്ഞതുപോലെ, തലയോട്ടിയിലെ
സുഷിരങ്ങളിലൂടെ അപ്പോൾ ഒരു കാറ്റ് വന്ന് മന്ത്രിക്കും,ജീവന്റെ രഹസ്യം….


By ivayana