ചർമ്മത്തിൻ ഗന്ധമുള്ള വാസനാ തൈലം കത്തിച്ചു
നീ വെള്ളപുതച്ചു കിടക്കുന്നതു കാണാൻ വയ്യ …
നമ്മൾ കുട്ടികളായിരുന്നപ്പോൾ തുള്ളിച്ചാടിയ മുറ്റത്ത് …
കണ്ണീരിൻ്റെ അട്ടഹാസത്തിൽ രക്തം വാർന്നു പോയ
സഹപാഠികൾ മുറ്റത്ത് തലതാഴ്ത്തിയിരിക്കുന്നത് കാണാൻ വയ്യ ,
‘ ആഗ്രഹങ്ങൾ പൂവിട്ട തേൻമാവിൻ മൊട്ടുകൾ ചിതറി കിടക്കുന്നു മുറ്റത്ത് ,
അകത്ത് നിലവിളക്ക്കത്തിച്ച്, കുന്തിരിക്കാ പുകയും,
ചന്ദനതിരി എരുത്തുതിരുന്ന ചിതാഭസ്മവും ,
പായിൽ പുതച്ചു കിടത്തിയതിൻ്റെ അരികിൽ
വാവിട്ടു കരയുന്ന അമ്മയോയും കാണാതെ ,
നിൻ്റെ ഉമ്മറപടിക്കൽ ആരും കാണാതെ
ഹൃദയ നൊമ്പരങ്ങളുമായി ഞാൻ കാത്തു നിന്നു
നിന്നെ യൊന്നു ചുബിക്കാൻ …
നടക്കാൻ വയ്യയെനിക്ക് പരസഹായം ഇല്ലാതെ ചലിക്കാൻ വയ്യ ,
കുഞ്ഞുകളായിരുന്ന പോൾ നമ്മൾ ഒളിച്ചുകളിച്ച
പാറമടക്കരുകിൽ ചിതയൊരുക്കി കാത്തിരിക്കുന്നു ബന്ധുക്കൾ .
വയ്യ വയ്യ ചങ്ങാതിനിൻ്റെ ചേതനയറ്റ മുഖം കാണാൻ വയ്യ … ·

താനു ഒളശ്ശേരി

By ivayana